HOME
DETAILS

പാട്ടിന്റെ ചക്രവര്‍ത്തിക്ക് ഗൂഗിളിന്റെ ആദരം

  
backup
December 24, 2017 | 4:25 AM

national-24-12-17-google-celebrates-singing-legend-mohammed-rafis-93rd-birthday-with-a-doodle

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംഗീതത്തിന്റെ മുടിചൂടാമന്നനായ മുഹമ്മദ് റഫിക്ക് ഗൂഗിളിന്റെ ആദരം. റഫിയുടെ 93ാം ജന്മദിനത്തോട് അനുബന്ധിച്ച് മനോഹരമായ ഡൂഡിള്‍ പുറത്തിറക്കിയാണ് ഗൂഗ്ള്‍ സംഗീത ചക്രവര്‍ത്തിയെ ആദരിച്ചത്.

1924 ഡിസംബര്‍ 24ന് പഞ്ചാബിലെ അമൃതസര്‍ ജില്ലയിലെ കോട്ട്‌ല സുല്‍ത്താന്‍ സിങ് എന്ന ഗ്രാമത്തില്‍ ഹാജി അലി മുഹമ്മദിന്റെ എട്ടു മക്കളില്‍ ഏഴാമനായി ജനനം. സംഗീതപൂര്‍ണമായിരുന്നു പരമ്പരാഗത കുടുംബത്തില്‍ നിന്ന് ഇന്ത്യന്‍ സംഗീതത്തിന്റെ അതികായനായി വളര്‍ന്ന മുഹമ്മദ് റഫിയുടെ ജീവിതം. അലഞ്ഞു തിരിയുന്ന ഒരു ഫക്കീറാണ് റഫിയുടെ ആദ്യഗുരുവെന്നു പറയാം. അദ്ദേഹം പാടി നടന്നിരുന്ന സങ്കീര്‍ത്തനങ്ങള്‍ അനുകരികരിക്കുകയായിരുന്നു കുഞ്ഞു റഫിയുടെ ഇഷ്ട ഹോബി. വളര്‍ന്നപ്പോള്‍ അദ്ദേഹം ബന്ധുവിന്റെ ബാര്‍ബര്‍ ഷാപ്പില്‍ ജോലി നോക്കി. അന്നത്തെ സിനിമാ സാംസാകാരിക വേദി കൂടിയായിരുന്നു ആ ബാര്‍ബര്‍ ഷോപ്പ്. അവിടം റഫിക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള വേദി കൂടിയായിരുന്നു.

അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ സഹോദരന്‍ പിതാവിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ ഉസ്താദ് അബ്ദുല്‍ വാഹിദ് ഖാന് കീഴില്‍ പാട്ട് പഠിക്കാന്‍ വിട്ടു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ നാളുകളായിരുന്നു. 40 വര്‍ഷത്തെ സംഗീത ജീവിതിത്തിനിടയില്‍ ഹിന്ദി, ഇംഗ്ലീഷ്, അറബിക്, പേര്‍ഷ്യന്‍, ഡച്ച് തുടങ്ങി നിരവധി ഭാഷകളിലായി 5000ത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

എസ്.ഡി ബര്‍മന്‍, ശങ്കര്‍ജയകൃഷ്ണന്‍, മദന്‍ മോഹന്‍, ഒ.പി നയ്യാന്‍ എന്നിവര്‍ക്കൊപ്പമെല്ലാം റാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആണ്ടുകള്‍ ഇത്ര കഴിഞ്ഞിട്ടും പാട്ടിനെ സ്‌നേഹിക്കുന്നവര്‍ക്ക്, പ്രായഭേദമില്ലാത്ത ഒരു വികാരമാണ് റഫി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  6 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  7 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  8 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  8 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago