അവിഹിത ബന്ധത്തിലെ കുഞ്ഞെന്ന് സംശയം; പിതാവ് രണ്ടുവസ്സുകാരിയെ അടിച്ചു കൊന്നു
ചണ്ഡീഗഢ്: ഭാര്യയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് വയസുകാരിയെ പിതാവ് അടിച്ചു കൊന്നു.
മയക്കുമരുന്നിന് അടിമയായിരുന്നു ഇയാള്‍. ഛണ്ഡീഗഢിലെ ദേലോണ്‍ മേഖലയിലാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് പിതാവ് സിക്കന്ദര്‍ സിങിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. തന്റെ ഭാര്യ ജസ്ബിര്‍ കൗറിന് അവിതബന്ധത്തിലുണ്ടായ കുട്ടിയാണ് കൊല്ലപ്പെട്ട ഹര്‍ജിത് കൗര്‍ എന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്.
കുഞ്ഞ് പിറന്നതിനു പിന്നാലെ അയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ജസ്ബിര്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഭര്‍ത്താവുമായി അകന്നു താമസിക്കുകയായിരുന്ന ഭാര്യാ സഹോദരി ജസ്‌വീന്ദറിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു സിക്കന്ദര്‍ താമസിച്ചിരുന്നത്. ഭാര്യയുമായി സ്വരച്ചേര്‍ച്ചയില്ലെങ്കിലും സിക്കന്ദറിനൊപ്പമായിരുന്നു രണ്ടുവയസ്സുകാരിയായ ഹര്‍ജിതിനെ താമസിപ്പിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി ജസ്‌വീന്ദര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അവരുടെ രണ്ട് മക്കളെയും സിനിമ സിക്കന്ദര്‍ സിനിമ കാണാന്‍ അയച്ചു.തുടര്‍ന്നാണ് കുഞ്ഞിനെ കൊന്നു കളഞ്ഞത്. സിനിമ കഴിഞ്ഞെത്തിയ കുട്ടികള്‍ കുഞ്ഞ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും സിക്കന്ദര്‍ മുങ്ങിയിരുന്നു.
ശനിയാഴ്ചയാണ് കുട്ടി കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് ദെഹ്‌ലോണ്‍ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും അയാളെ പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."