HOME
DETAILS

ഫിലിപ്പൈന്‍സില്‍ നാശം വിതച്ച് 'ടെമ്പിന്‍'; മരണം 180 ആയി

  
backup
December 24, 2017 | 9:53 AM

philippines-storm-more-than-180-dead-after-tembin-triggers-flash-flooding

മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 180 ആയി. 160 ഓളം പേരെ കാണാനില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നുമാണ് വിവരം.

ചുഴലിക്കാറ്റിനാല്‍ മിന്‍ഡാനോ ദ്വീപില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതാണ് മരണ സംഖ്യ വര്‍ധിച്ചത്. ദ്വീപിലെ ടൂബെഡ്, പയാഗപോ എന്നീ രണ്ടു നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. ഇവിടങ്ങളിലെ നിരവധി വീടുകള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്ന കൂറ്റന്‍ പാറകളാല്‍ മൂടിയിരിക്കുകയാണ്.നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണ്ണില്‍ അകപ്പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സന്നദ്ധ സംഘടനകള്‍ ശ്രമം തുടരുകയാണ്. 70,000ത്തില്‍ അധികം പേരെ ദക്ഷിണ ഫിലിപ്പൈന്‍സിലില്‍ നിന്ന് ഒഴിപ്പിച്ചു.

80 കിലോ മീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് അടിച്ചുവീശിയത്. ടെമ്പിന്‍ ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സില്‍ അടിച്ചുവീശാറുണ്ടെങ്കിലും മിന്‍ഡാനോ ദ്വീപിനെ ബാധിക്കാറില്ല. വെള്ളിയാഴ്ച മുതല്‍ ടെംമ്പിന്‍ ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സില്‍ അടുച്ചുവീശാന്‍ തുടങ്ങിയതിനാല്‍ രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഒരാഴ്ച മുന്‍പ് മധ്യഫിലിപ്പൈന്‍സിലുണ്ടായ കൈ ടാക് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12ല്‍പ്പരം ആളുകള്‍ മരിച്ചിരുന്നു. 2013 മുതല്‍ ഇവിടയുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 5,000 പേര്‍ മരണപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ക്ക് നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  5 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  6 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  7 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  7 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago