HOME
DETAILS

ജയ്‌റാം താക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രിയാകും

  
backup
December 24 2017 | 10:12 AM

jairam-thakur-will-be-chief-minister-in-himachal-pradesh

ഷിംല: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. അഞ്ചു തവണ എം.എല്‍.എയായ ബി.ജെ.പി നേതാവ് ജയ്‌റാം താക്കൂര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. കേന്ദ്ര നേതാക്കളായ നിര്‍മല സീതാരാമന്‍ നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന് ബിജെപി ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ആര്‍.എസ്.എസിന്റെ ശക്തമായ ഇടപെടലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ നിര്‍ണായകമായത്.

ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ പ്രേംകുമാര്‍ ധുമല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ബി.ജെ.പിയില്‍ പ്രതിസന്ധി ഉടലെടുത്തത്.

പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയും ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ചെടുക്കണമെന്നുമാണ് വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.

അതേസമയം അഞ്ചു തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജെയ്‌റാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് സമവായമെന്ന നിലയില്‍ കേന്ദ്ര പ്രതിനിധികളായ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര നഗരാസൂത്രണ മന്ത്രി നരേന്ദര്‍ സിങ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയത്. ധുമല്‍ പക്ഷം നിലപാട് മയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജയ്‌റാം താക്കൂറിന് അവസരം ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago