മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി: പബ്ലിക് പ്രോസിക്യൂഷന്‍
ജിദ്ദ: സഊദിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ചികിത്സാ അവധി നേടുന്നതിനു സ്വദേശികളും വിദേശികളും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ കൃത്രിമം കാണിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്. കൃത്രിമ റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നവരും ഗുണഭോക്താക്കളും ശിക്ഷക്ക് വിധേയരാകും. വ്യാജ രേഖ നിയമത്തിലെ 14ാം വകുപ്പ് ഇവര്‍ക്ക് ബാധകമാണ്. ഇതു പ്രകാരം കുറ്റക്കാര്‍ക്കെതിരെ ഒരു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ സഊദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ്, സഊദി കൗണ്‍സില്‍ ഫോര്‍ എന്‍ജിനീയേഴ്‌സ് എന്നീ സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഷന് സമര്‍പ്പിച്ച വിദേശികളില്‍ നിന്ന് നാലായിരത്തിലധികം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയത്. നിലവില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഊദിയില്‍ വിചാരണ നേരിടുന്നുണ്ട്. അതേസമയം ജയിലില്‍ കഴിയുന്ന നഴ്‌സുമാരില്‍ അധികവും ഫിലിപ്പീന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള നഴ്‌സുമാരാണ്. ഇവരില്‍ നിരപരാധികളെന്ന് കണ്ടെത്തിയ നഴ്‌സുമാരെ തടവില്‍നിന്നും വിട്ടയച്ചിട്ടുണ്ട്..
ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വൃാജമായി സമര്‍പ്പിക്കപ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി പിടികൂടിയ നേഴ്‌സുമാരെ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശൃ, ഖസിം തുടങ്ങിയ സഊദിയുടെ വിവിധ ഭാഗങ്ങളിലെ ജയിലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."