ഐശ്വര്യത്തിന്റെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കലായി
രാജപുരം: ആധിയും വ്യാധിയും നിറഞ്ഞ പഞ്ഞമാസത്തെ പടിയിറക്കാനെത്തിയ കര്‍ക്കിടക തെയ്യങ്ങളുടെ സംഗമം പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങത്തിലേക്കുള്ള ചുവടുവെപ്പായി. കര്‍ക്കടകം മറഞ്ഞ് ചിങ്ങം പിറക്കുന്ന സംക്രമദിവസമായ ഇന്നലെയാണ് അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്ന മടിയന്‍ കൂലോം ക്ഷേത്രമുറ്റത്ത് ആടിമാസ തെയ്യങ്ങളുടെ സംഗമം നടന്നത്. ആടി, വേടന്‍, ഗളിഞ്ചന്‍ എന്നീ തെയ്യങ്ങളുടെ ദേശാടനത്തിന് സമാപനം കുറിച്ചാണ് ഈ ചടങ്ങ്. കര്‍ക്കടകമൊഴിഞ്ഞ് ചിങ്ങം പിറക്കുന്ന സംക്രമരാശിയില്‍ ആടിയൊഴിയാനെത്തുന്ന ആടിയും വേടനും ക്ഷേത്രനടയില്‍ത്തന്നെ ആടുമ്പോള്‍ നളിക്കദായ വിഭാഗക്കാര്‍ കെട്ടുന്ന ഗളിഞ്ചന്‍തെയ്യത്തിന് മതില്‍കെട്ടിന് പുറത്ത് ആടാന്‍ മാത്രമേ അനുവാദമുള്ളൂ. കര്‍ക്കടക സംക്രമ ദിനത്തില്‍ മൂന്ന് തെയ്യങ്ങളും അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ ആടണമെന്ന അലിഖിത നിയമം പണ്ടുകാലം മുതല്‍ക്കുള്ളതാണെന്ന് പഴയതലമുറയില്‍ പെട്ടവര്‍ പറയുന്നു. രാജാധികാരവും സ്വരൂപവും നാടുനീങ്ങിപ്പോയിട്ടും ആചാരങ്ങള്‍ ഇന്നും തുടരുകയാണ്. കര്‍ക്കടകതെയ്യങ്ങളുടെ സംഗമം കാണാന്‍ നിരവധി പേര്‍ മടിയന്‍ കൂലോത്തെത്തിയിരുന്നു. വീട്ടുമുറ്റങ്ങളിലെത്തിയ തെയ്യങ്ങളെ തീരാദുരിതങ്ങള്‍ പടിയിറങ്ങിപ്പോകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് മുത്തശ്ശിമാര്‍ ഗുരുസി ഉഴിഞ്ഞ് മറിച്ച് യാത്രയാക്കിയ ആടിയും വേടനും ഗളിഞ്ചനും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനുള്ള സുഖസമൃദ്ധിയുടെ കാലം കാത്തിരിക്കാന്‍ ജനതയെ ഓര്‍മിപ്പിച്ചുകൊണ്ട് കോലമഴിച്ച് വിടവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."