ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം നീളും
തിരുവനന്തപുരം: സ്ഥലംമാറ്റം കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചതിനാല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം അനന്തമായി നീളും.
സ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക പുറത്തുവന്നപ്പോള്‍തന്നെ വ്യാപകമായ ആക്ഷേപമുയര്‍ന്നിരുന്നു. പിന്നീട് ലഭിച്ച പരാതികള്‍കൂടി പരിഗണിച്ചതിനുശേഷമാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. തുടര്‍ന്ന് ഒരുവിഭാഗം അധ്യാപകര്‍ ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് മരവിപ്പിച്ചത്. സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡം പുതുക്കി നിശ്ചയിക്കണമെന്നാണ് ട്രൈബ്യൂണല്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷത്തോളമായപ്പോഴാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള കരട് പട്ടികയെങ്കിലും തയാറാക്കാനായത്. ഇടത് അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ നേതാക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇതിനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."