ഇ.എം.എസിന് ജാതിവിരോധം ഉണ്ടായിരുന്നു: ഗൗരിയമ്മ
തിരുവനന്തപുരം: ഇ.എം.എസ് നമ്പൂതിരിപ്പാടിന് കീഴ്ജാതിക്കാരോട് വിരോധമുണ്ടായിരുന്നുവെന്ന് കെ.ആര് ഗൗരിയമ്മ. സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. താന്‍ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞത് ഇ.എം.എസ് ആണ്. താഴ്ന്ന ജാതിക്കാരി മുഖ്യമന്ത്രിയാകുന്നതില്‍ ഇ.എം.എസിന് എതിര്‍പ്പുണ്ടായിരുന്നു. ഇ.എം.എസിന് തന്നോടു വിരോധമുണ്ടായിരുന്നുവെന്ന് പറയുന്നില്ല. എന്നാല്‍, ഭരണം നടത്തേണ്ടത് മേല്ജാതിക്കാരാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാലാണ് ഭരണമികവ് ഇല്ലാതിരുന്നിട്ടും ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കിയത്.
നായനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്?. ചിരിച്ചു നടക്കും. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതിക്കൊടുക്കുന്നതിനടിയില്‍ ഒപ്പിടുക മാത്രമാണ് നായനാര്‍ ചെയ്തത്. ഒരു തീരുമാനവും എടുക്കാറുണ്ടായിരുന്നില്ല. ഇ.എം.എസ് മരിച്ചപ്പോള്‍ താന്‍ റീത്ത് വച്ചിട്ടില്ല. തനിക്ക് ഇ.എം.എസിനെക്കുറിച്ച് അത്രയേ ഉള്ളൂ അഭിപ്രായം. സ്വന്തം കാര്യം മാത്രമേ ഇ.എം.എസ് നോക്കിയിട്ടുള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ റീത്ത് വയ്ക്കുകയെന്നും ഗൗരിയമ്മ ചോദിച്ചു.
അഭിമുഖത്തില്‍ സി.പി.എമ്മിനെതിരേയും ഭര്‍ത്താവായിരുന്ന ടി.വി തോമസിനെതിരേയും ഗൗരിയമ്മ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. തന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം എടുത്തത് പാര്‍ട്ടിയാണ്. തനിക്ക് സ്വന്തം കാര്യംപോലും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ടി.വി തോമസിന്റെ വഴിവിട്ട ജീവിതം കാരണമാണ് അദ്ദേഹത്തിന് 1957ല്‍ മുഖ്യമന്ത്രിയാവാനാകാതെ പോയതെന്നും ഗൗരിയമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."