HOME
DETAILS

ഗ്രാമ-നഗര വികസന അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

  
backup
August 16 2016 | 18:08 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae-%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%85%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b4%bf


കാസര്‍കോട്: വികസന കാര്യത്തില്‍ നിലനില്‍ക്കുന്ന ഗ്രാമ-നഗര അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്നതിന്  കേരള  സംസ്ഥാന രൂപീകരണത്തിന്റെ  അറുപതാം വാര്‍ഷികാഘോഷങ്ങളുടെ  ഭാഗമായി  പദ്ധതികള്‍ നടപ്പിലാക്കുമെന്ന്  റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി  ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.   രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ  ഭാഗമായി  വിദ്യാനഗറിലെ കാസര്‍കോട്  മുനിസിപ്പല്‍  സ്റ്റേഡിയത്തില്‍  നടന്ന സ്വാതന്ത്ര്യദിന പരേഡില്‍  അഭിവാദ്യം സ്വീകരിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ദേശീയതയും  സംസ്‌കാരവും  എഴുതി തീര്‍ത്ത പുസ്തകങ്ങളല്ല. മതേതരത്വത്തിലും  ബഹുസ്വരതയിലും  അധിഷ്ഠിതമായി ഇനിയും  അനേകം വരികള്‍ എഴുതുന്നതിന്  ബാക്കിയുളള പുസ്തകമാണ്.  പുറമേ നിന്നുളള വിഘടന വാദികളേയും  ഭീകരതയേയും  ധീരജവാന്മാര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് ചെറുത്തു തോല്‍പ്പിക്കുന്നുണ്ട്.  എന്നാല്‍ രാജ്യത്തിനകത്തുളള ഛിദ്രശക്തികളെ  നേരിടാന്‍ ബഹുസ്വരത പോലെ തേച്ചുമിനുക്കിയ  മറ്റൊരായുധം വേറെയില്ലെന്നും മന്ത്രി പറഞ്ഞു. നമ്മുടെ ദേശീയത ബഹുസ്വരതയില്‍ അധിഷ്ഠിതമാണ്. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ബഹുസ്വരതയാണ്   ശക്തമായ ആയുധം . ദേശീയതയ്ക്ക്  പ്രത്യേക മതമില്ല.  നമ്മുടെ സ്വാതന്ത്ര്യത്തിന്  വേണ്ടി  ജീവന്‍  ബലിയര്‍പ്പിച്ച  ധീരദേശാഭിമാനികളെയും    ജീവിക്കുന്ന  സ്വാതന്ത്ര്യ സമര സേനാനികളെയും  സ്മരിച്ച്  രാജ്യത്തിന്റെ  പരമാധികാരം  സംരക്ഷിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കലക്ടര്‍  ഇ. ദേവദാസന്‍, ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ്, എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍,  സബ് കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി. എം. കെ. അംബുജാക്ഷന്‍,  സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാര്‍, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരായ സി.എച്ച് മുഹമ്മദ് കുഞ്ഞി, എം.ഗൗരി, ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച്. ദിനേശന്‍, ഡോ.പി.കെ ജയശ്രീ സംസാരിച്ചു. പരേഡിന് കാസര്‍കോട് എ.ആര്‍ ക്യംപ് റിസ്സര്‍വ്വ് ഇന്‍സ്‌പെക്ടര്‍ കെ. വിശ്വനാഥന്‍ നേതൃത്വം നല്‍കി. റിപ്പബ്‌ളിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലിസ് മെഡലുകളും പരേഡില്‍ മികച്ച പ്രകടനം നടത്തിയ പ്ലാറ്റൂണുകള്‍ക്കമുള്ള ട്രോഫികളും മന്ത്രി സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  6 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  6 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  6 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  6 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  6 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  6 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  6 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  6 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  6 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  7 days ago