HOME
DETAILS

ഹസന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പുതിയ ഗ്രൂപ്പ് സമവാക്യം

  
backup
December 24 2017 | 20:12 PM

%e0%b4%b9%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ. കരുണാകന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വന്നതിനെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നടത്തിയ വെളിപ്പെടുത്തലിനുപിന്നില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ രൂപംകൊള്ളുന്ന പുതിയ ഗ്രൂപ്പ് സമവാക്യം. പുതിയ കൂട്ടുകെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ളതാണ്.

 

ഹസനും അദ്ദേഹത്തോടൊപ്പമുള്ള ചില നേതാക്കളും ഐ ഗ്രൂപ്പും ചേര്‍ന്നാണ് പുതിയ ചേരി രൂപംകൊള്ളുന്നത്. താല്‍കാലിക കെ.പി.സി.സി പ്രസിന്റായി നിയമിതനായ ഹസനു പകരം പുതിയ സ്ഥിരം പ്രസിഡന്റിനെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് ഹസന്റെ പരാമര്‍ശം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാനെ പ്രസിഡന്റാക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ചാണ്ടിയും ശശി തരൂരും പ്രവര്‍ത്തകസമിതി അംഗങ്ങളായേക്കുമെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതിയില്‍ വരുന്നതില്‍ ഐ ഗ്രൂപ്പിനു താല്‍പര്യമില്ല.
ഹസന്‍ തന്നെ പ്രസിഡന്റായി തുടരണമെന്ന നിലപാടാണ് ഐ ഗ്രൂപ്പിലെ പ്രമുഖര്‍ക്കുള്ളത്. ഈ പിന്തുണയാണ് ഒരുകാലത്ത് എ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ഹസനെ ഐ ഗ്രൂപ്പുമായി അടുപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയൊരു പ്രസിഡന്റ് വരുന്നതിനു തടയിടാന്‍ ഈ കൂട്ടുകെട്ട് നീക്കമാരംഭിച്ചിട്ടുണ്ട്.


ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതിയിലെത്തിയാല്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ണായക സ്വാധീനമുണ്ടാകുമെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍. അതൊക്കെ മുന്നില്‍ക്കണ്ട് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതിയില്‍ വരുന്നതു തടയുകയെന്ന ലക്ഷ്യം ഹസന്റെ വെളിപ്പെടുത്തലിലുണ്ടെന്ന് എ ഗ്രൂപ്പിലെ പ്രമുഖര്‍ സംശയിക്കുന്നു.
ചാരക്കേസിന്റെപേരില്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധമുണ്ടെന്നും കരുണാകരനെ രാജിവയ്പ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നെന്നുമായിരുന്നു ഹസന്റെ വെളിപ്പെടുത്തല്‍.
ഇതു കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കങ്ങള്‍ക്കു തിരികൊളുത്തിയിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഹസന്‍ ഇന്നലെ ആവര്‍ത്തിച്ചിട്ടുമുണ്ട്. വിവാദം മുറുകിയാല്‍ ഇക്കാര്യത്തില്‍ ആന്റണിയുടെ പ്രതികരണമായിരിക്കും നിര്‍ണായകമാകുക. എന്നാല്‍, കരുണാകരനെ താഴെയിറക്കാന്‍ താന്‍ കൂട്ടുനിന്നെന്ന് ആന്റണി ഒരിക്കലും പറയില്ലെന്ന വിശ്വാസം ഹസന്‍- ഐ ചേരിക്കുണ്ട്. ഈ സാഹചര്യത്തില്‍ വിവാദമുണ്ടായാല്‍ ഉമ്മന്‍ചാണ്ടി പ്രതിരോധത്തിലാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.


ഇതിനിടയില്‍ ഹസന്റെ പരാമര്‍ശങ്ങള്‍ വിവാദമാക്കരുതെന്ന അഭ്യര്‍ഥനയുമായി കെ. മുരളീധരന്‍ രംഗത്തുവന്നിട്ടുണ്ട്. ഹസന്‍ പ്രസിഡന്റായി തുടരണമെന്നു തന്നെയാണ് മുരളീധരന്റെയും നിലപാടെങ്കിലും ഉമ്മന്‍ചാണ്ടിയുമായി അദ്ദേഹമിപ്പോള്‍ നല്ല ബന്ധത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago