HOME
DETAILS
MAL
പ്രധാനമന്ത്രി മോദിക്ക് പരാതി നല്കി
backup
December 24 2017 | 23:12 PM
ജെയ്പൂര്‍ : മോശം ഭൗതിക സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന തങ്ങളുടെ മാനസികാവസ്ഥയും ജോലിയിലെ സമ്മര്‍ദ്ദവും തിരിച്ചറിയണമെന്നാവശ്യപ്പെട്ട് രാജസ്ഥാന് എ.ഐ.ഐ.എം.എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പലകോണുകളില്‍ നിന്ന് വലിയതോതിലുള്ള സമ്മര്‍ദ്ദങ്ങളാണ് നേരിടേണ്ടിവരുന്നതെന്നാണ് എ.ഐ.ഐ.എം.എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍മാരുടെ അസോസിയേഷന് പറയുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ജീവന് രക്ഷാഉപകരങ്ങള് മുതല്‍ കിടക്കാനുള്ള കട്ടിലുപോലും കുറ്റമറ്റ രീതിയിലുള്ളവയല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശമ്പള കുറവും പ്രമോഷന് തടയപ്പെടുന്നതും പ്രതിസന്ധിക്കിടയാക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."