HOME
DETAILS
MAL
മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടി
backup
December 24 2017 | 23:12 PM
ഹൈദരാബാദ്: ന്യൂസിലാന്‍ഡില്‍ മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടി. ന്യൂസിലാന്‍ഡിലെ ഓക്്ലന്‍ഡില്‍ വച്ചാണ് മദ്യപിച്ചെത്തിയ ഒരാള്‍ ഹൈദരാബാദ് സ്വദേശിയായ സഈദ് അബ്ദുല്‍ റഹീം ഫഹദിനെ കാറില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തിയത്. പഠനാവശ്യാര്‍ഥം വിദ്യാര്‍ഥി വിസയില്‍ ഓക്്ലാന്‍ഡില്‍ എത്തിയ ഫഹദ്, രണ്ട് വര്‍ഷത്തോളമായി ഇവിടെയാണെന്ന് ഇയാളുടെ സഹോദരന് നിഹ്്മത്ത് പറഞ്ഞു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതിനുപുറമെ വിദേശകാര്യ മന്ത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."