യുവ സംഗമമായി 11 കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍
കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി 11 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ യുവസംഗമമായി. ഉളിയത്തടുക്ക, ഹൊസങ്കടി, കുമ്പള, തൃക്കരിപ്പൂര്‍, നെല്ലിക്കട്ട, ചെര്‍ക്കള, കോട്ടച്ചേരി, കുന്നംകൈ, കളനാട്, പള്ളങ്കോട്, കോട്ടപ്പുറം എന്നീ സ്ഥലങ്ങളിലാണ് വിവിധ മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഫീഡ്രം സ്‌ക്വയര്‍ നടന്നത്. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല ഉളിയത്തടുക്കയില്‍ സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ പരിപാടി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
എസ് കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് ഹനീഫ് മൗലവി ഉളിയത്തടുക്ക അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ഹാഷിം അരിയില്‍ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രതിജ്ഞ ചൊല്ലികൊടുത്തു.മതത്തെ കുറിച്ച് പഠിക്കാത്തവരാണ് വര്‍ഗീയ വാദികളാകുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു.
ശുദ്ധ പരമ്പരയിലൂടെ മതത്തിന്റെയും സംസ്‌കൃതിയുടെയും അകംപൊരുള്‍ പഠിക്കാന്‍ ഇന്ന് പുതിയ തലമുറകള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബദിയടുക്ക മേഖലാ കമ്മിറ്റി നെല്ലിക്കട്ടയില്‍ സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഖാസി എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജനവിഭാഗം മതേതരത്വത്തിന്റെ കാവലാളാവണമെന്ന് അദ്ദേഹം പറഞ്ഞു. ആദം ദാരിമി അധ്യക്ഷനായി. ഫാറൂഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. ഖലീല്‍ ദാരിമി സംസാരിച്ചു.
ചെര്‍ക്കള മേഖല ഫ്രീഡം സ്‌ക്വയര്‍ ഉദ്ഘാടനം ജില്ലാ എസ്.കെ.എസ്.എഫ് വൈസ് പ്രസിഡന്റ് സി.പി മൊയ്തു മൗലവി നിര്‍വഹിച്ചു. സി.എം മൊയ്തു മൗലവി അധ്യക്ഷനായി. ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല തായല്‍ നായന്‍മാര്‍മൂല സംസാരിച്ചു.
നീലേശ്വരം മേഖലാ ഫ്രീഡം സ്‌ക്വയര്‍ കോട്ടപ്പുറത്ത് നടന്നു. റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. യുനുസ് ഹസനി അധ്യക്ഷനായി. നാസര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. നസറുല്ല അസ്ഹരി, മുഹമ്മദലി, ഇബ്രാഹിം സംസാരിച്ചു.
ഉദുമ മേഖലാ ഫ്രീഡം സ്‌ക്വയര്‍ കളനാട് സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രസമരത്തിലെ മുസ്‌ലിം സാന്നിധ്യം അതുല്ല്യമാണെന്നു അദ്ദേഹം പറഞ്ഞു. റഫീഖ് കളനാട് അധ്യക്ഷനായി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജൗഹര്‍ വലിയവളപ്പ്, ഇബ്രാഹിം മൗവ്വല്‍, ശരീഫ് കളനാട് സംസാരിച്ചു.
ഹൊസങ്കടി ടൗണില്‍ മഞ്ചേശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഫ്രീഡം സ്‌ക്വയര്‍ പി.ബി അബ്ദുറസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ അസ്ഹരി അധ്യക്ഷനായി. അന്‍വര്‍ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഫൈസി, അര്‍ഷാദ് വോര്‍ക്കാടി സംസാരിച്ചു.
മുള്ളേരിയ മേഖലാ ഫ്രീഡം സ്‌ക്വയര്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളംങ്കോട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം അസ്ഹരി പള്ളംങ്കോട് അധ്യക്ഷനായി. സാദിഖ് ദാരിമി ആദൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എച്ച് അസ്ഹരി ആദുര്‍, റാഷിദ് പള്ളങ്കോട് സംസാരിച്ചു.
കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ അധ്യക്ഷനായി. ജുനൈദ് അംജദി മുഖ്യപ്രഭാഷണം നടത്തി. റംശീദ് കല്ലുരാവി, അസീസ് അശ്‌റഫി പാണത്തൂര്‍ സംസാരിച്ചു.
കുമ്പള മേഖലാ ഫ്രീഡം സ്‌ക്വയര്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അശ്‌റഫ് ഉദ്ഘാടനം ചെയ്തു. സലാം ഫൈസി പേരാല്‍ അധ്യക്ഷനായി. അബൂബക്കര്‍ സാലൂദ് നിസാമി മുഖ്യപ്രഭാഷണം നടത്തി. ഹാദി തങ്ങള്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം. അബ്ദുല്ല, വി.എ റഹ്മാന്‍, സുബൈര്‍ നിസാമി സംസാരിച്ചു.
കുന്നുംകൈയില്‍ നടന്ന ഫ്രീഡം സ്‌ക്വയര്‍ ദീനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നംകൈ ഉദ്ഘാടനം ചെയ്തു. സകരിയ ദാരിമി അധ്യക്ഷനായി. അശ്‌റഫ് ഹുദവി കാസര്‍കോട് മുഖ്യപ്രഭാഷണം നടത്തി. യൂനുസ് ഫാസി കാക്കടവ്, ഷൗക്കത്തലി, സിദ്ദീഖ് മൗലവി സംസാരിച്ചു.
തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ നടന്ന ഫ്രീഡം സ്‌ക്വയര്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. സമീര്‍ ഹൈതമി അധ്യക്ഷനായി. സഈദ് ദാരിമി സ്വാതന്ത്ര്യദിന മുദ്രാവാക്യവും യു.കെ ഇര്‍ഷാദ് പ്രതിജ്ഞയും ചൊല്ലികൊടുത്തു. ഖലീലു റഹ്മാന്‍ അല്‍ കാഷിഫി പ്രമേയ പ്രഭാഷണം നടത്തി. സത്താര്‍ വടക്കുമ്പാട്, കെ.വി മുകുന്ദന്‍, ഇബ്രാഹിം അസ്അദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."