HOME
DETAILS
MAL
മൂന്നുമാസത്തിനകം തമിഴ്നാട് സര്‍ക്കാര്‍ നിലംപതിക്കും: ദിനകരന്
backup
December 24 2017 | 23:12 PM
ചെന്നൈ: ചിഹ്നവും പാര്‍ട്ടിയുമല്ല ജനങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് ടി.ടി.വി ദിനകരന്. തെരഞ്ഞെടുപ്പില്‍ മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ ലീഡുയര്‍ത്തി വിജയത്തിലേക്ക് എത്തി നില്ക്കുന്ന സമയത്താണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
തമിഴ്നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്.കെ നഗറിലേത്. മൂന്നുമാസത്തിനുള്ളില്‍ പളനിസാമി സര്‍ക്കാര്‍ നിലം പതിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ മനസാണ് ജനവിധിയില്‍ നിന്ന് വ്യക്തമാകുന്നതെന്നും ദിനകരന് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതായതോടെ രണ്ടില ചിഹ്നത്തിനുപകരം പ്രഷര്‍കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന് മത്സരിച്ചിരുന്നത്.
യഥാര്‍ഥ പാര്‍ട്ടി തങ്ങളുടേതാണെന്ന് വാദിച്ചായിരുന്നു അണ്ണാ ഡി.എം.കെ രണ്ടില ചിഹ്നവും പാര്‍ട്ടിയും സ്വന്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."