HOME
DETAILS
MAL
തമിഴകത്ത് അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങി ബി.ജെ.പി
backup
December 24 2017 | 23:12 PM
ചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് ചിറകുവിടര്‍ത്താന്‍ പനീര്‍ ശെല്‍വം-പളനിസാമി പക്ഷത്തെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കളി ജനങ്ങള്‍ തിരസ്കരിച്ചുവെന്നതാണ് ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി വ്യക്തമാക്കുന്നത്.
1417 വോട്ടുമായി നോട്ടക്കും പിന്നിലായി സ്ഥാനത്തെത്തേണ്ടി വന്ന ദുരന്തത്തെ എങ്ങനെ അതിജീവിക്കാനാകുമെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം പോലും ഇപ്പോള്‍ ചിന്തിക്കുന്നത്. ശശികല ക്യാംപിനെതിരായ സാമ്പത്തിക അന്വേഷണങ്ങള്‍ക്കു പിന്നിലും ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യങ്ങളാണെന്ന് വ്യാഖ്യാനമുണ്ടായിരുന്നു. ഇതിനെല്ലാമേറ്റ തിരിച്ചടിയാണ് ആര്.കെ നഗറിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."