ഇന്ത്യയും യു.എ.ഇയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു
അബൂദബി: ഇന്ത്യയും യു.എ.ഇയും ആദ്യമായി സംയുക്ത നാവികാഭ്യാസത്തിന് ഒരുങ്ങുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും നാവികാഭ്യാസം സംഘടിപ്പിക്കുക.
ഇന്ത്യന്‍ നാവികസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്ര അബൂദബിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഐ.എന്‍.എസ് ടെഗ്, ഐ.എന്‍.എസ്.ത്രികണ്ഠ് എന്നിങ്ങനെ രണ്ട് ഇന്ത്യന്‍ പോര്‍ക്കപ്പലുകള്‍ അബൂദബി തുറമുഖത്ത് എത്തിയിട്ടുണ്ട്.
റഡാറുകളെ പോലും കബളിപ്പിച്ച് ആരുടെയും കണ്ണില്‍പ്പെടാതെ മുന്നേറാന്‍ ശേഷിയുള്ള ഐ.എന്‍.എസ്. ടെഗ് വിവിധതരം യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കാന്‍ സജ്ജമാക്കിയതാണ്.
2012ല്‍ സേനയുടെ ഭാഗമായ ഈ കപ്പല്‍ പലവട്ടം കടല്‍കൊള്ളക്കാരെ നേരിടാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
വിവിധതരം ആയുധങ്ങള്‍ വഹിക്കുന്ന ഈ കപ്പല്‍ കര, നാവിക, വ്യോമ ഭീഷണികള്‍ നേരിടാന്‍ കഴിവുള്ളതാണ്. കപ്പലുകള്‍ ചൊവ്വാഴ്ച തീരം വിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."