സുപ്രഭാതം സംഗമവും ജനറല്‍ ബോഡിയും സംഘടിപ്പിച്ചു
തൃക്കരിപ്പൂര്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കരിപ്പൂര്‍ റെയ്ഞ്ച് ജനറല്‍ ബോഡിയും സുപ്രഭാതം സംഗമവും സംഘടിപ്പിച്ചു. മുഫത്തിശ് അബ്ദുസലാം ദാരിമി ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അഹമ്മദ് മൗലവി അധ്യക്ഷനായി. റെയ്ഞ്ച് പരിധിയിലെ വിവിധ സ്കൂളുകളിലേക്ക് സ്നേഹ പൂര്‍വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. ഭാരവാഹികളായി മാണിയൂര്‍ അഹമ്മദ് മൗലവി (പ്രസിഡന്റ്), സി അബ്ദുറഹീം മൗലവി, സയ്യിദ് മുഹമ്മദ് ശഫീഖ് തങ്ങള്‍ (വൈ. പ്രസിഡന്റ്). ഹാരിസ് ഹസനി (ജന. സെക്രട്ടറി). ഇസ്മാഈല്‍ ഖാസിമി, മുഹമ്മദ് ആഷിഖ് നിസാമി (സെക്രട്ടറി), എസ് ശാഹുല്‍ ഹമീദ് ഹാജി (ഖജാഞ്ചി). ക്ഷേമനിധി: വി.പി ഉബൈദുല്ല മൗലവി (പ്രസിഡന്റ്), ഹാരിസ് സൈനി (സെക്രട്ടറി), ടി.പി മുഹമ്മദ് മൗലവി (ഖജാഞ്ചി). പരീക്ഷാ ബോര്‍ഡ്: ദാവൂദ് മൗലവി (ചെയര്മാന്), ലുഖ്മാന് അസ്അദി(വൈ ചെയര്മാന്). എസ്.കെ.ബി.വി: അബ്ദുല്‍ ഗഫൂര്‍ മൗലവി (ചെയര്‍), അബ്ദുസലാം മൗലവി (കണ്‍വീനര്‍), അബ്ദുല്‍ ഗഫുര്‍ മൗലവി, അലി ഹനീഫി (ജോ. കണ്‍വീനര്‍). സുപ്രഭാത കോര്‍ഡിനേറ്റര്‍: സയ്യിദ് മുഹമ്മദ് ശഫീഖ് ദാരിമി, ഹാരിസ് ഹസനി, ആഷിഖ് നിസാമി, അബ്ദുസലാം മൗലവി, ഇബ്റാഹിം അസ്അദി, അബ്ദുറഷീദ് മൗലവി എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."