ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണം 200 കവിഞ്ഞു
മനില: ദക്ഷിണ ഫിലിപ്പൈന്‍സില്‍ ടെംമ്പിന്‍ കൊടുങ്കാറ്റിലും പ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 160 പേരെ കാണാതായി. രാജ്യത്തെ രണ്ടാമത്തെ വലിയ ദ്വീപായ മിന്‍ഡനോവയിലാണ് കാറ്റ് വന്‍നാശം വിതച്ചത്. മണ്ണിടിച്ചിലും പ്രളയവുമുണ്ടായതാണ് മരണസഖ്യ ഉയരാന്‍ കാരണമായത്.
ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ട്. വ്യാഴാഴച രാത്രിയാണ് കാറ്റ് ഫിലിപ്പൈന്‍ തീരത്ത് എത്തിയത്. വൈദ്യുതി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കനത്ത മഴയും വെള്ളപ്പൊക്കം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
40,000 ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ശക്തമായ പ്രളയമുള്ള സലോങ് നദിയില്‍നിന്ന് മൃതദേഹങ്ങള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ മരണസഖ്യ ഇനിയം ഉയാരാനാണ് സാധ്യത. 85 കിലോ മീറ്റര്‍ വേഗതയിലാണ് ടെംമ്പിന്‍ കൊടുങ്കാറ്റ് വീശിയടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."