ലോകത്തിലെ ഏറ്റവും വലിയ ജലവിമാനം പറത്തി ചൈന
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ജലവിമാനം പറത്തി ചൈന. തദ്ദേശീയമായി വികസിപ്പിച്ച എ.ജി 600 എന്ന ജലവിമാനമാണ് ചൈന ഇന്നലെ വിജയകരമായി പറത്തിയത്.
ദക്ഷിണ ചൈനയിലെ ഗ്വാങ് ടോങ് പ്രവിശ്യയിലെ സുഹായി വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ആദ്യമായി പറന്നുയര്‍ന്നത്. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ജലവിമാനമായി പരിഗണിക്കപ്പെടുന്ന എ.ജി 600ല്‍ 50 പേര്‍ക്ക് യാത്ര ചെയ്യാം. അഗ്നിശമനം, സൈനിക ആവശ്യം തുടങ്ങിയവയില്‍ ഈ ജല വിമാനം ഉപയോഗിക്കാനാണ് ചൈനയുടെ തീരുമാനം.
ദക്ഷിണ ചൈന കടല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അവകാശത്തര്‍ക്കം രൂക്ഷമായതോടെ നാവിക സേനയുടെ ഭാഗമായും ഇതുപയോഗിച്ചേക്കും.
വിമാനം പറന്നുയരുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എട്ടുവര്‍ഷത്തിനുള്ളിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 53.5 ടണ്‍ ഭാരമാണ് വിമാനത്തിനുള്ളത്. ഇത് പറന്നുയരാനും ഇറങ്ങാനും പരമ്പരാഗത വിമാനത്താവളങ്ങളും ജലശയങ്ങളും ഒരു പോലെ ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."