HOME
DETAILS
MAL
ഏറ്റവും പ്രായം കുറഞ്ഞ താരമായി വാഷിങ്ടന്‍
backup
December 25 2017 | 01:12 AM
മുംബൈ: ഇന്ത്യക്കായി ടി20യില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പിന്നര്‍ വാഷിങ്ടന്‍ സുന്ദര്‍. 18 വയസും 80 ദിവസവും പ്രായമായപ്പോഴാണ് താരം ശ്രീലങ്കക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഡല്‍ഹി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ 19 വയസും 120 ദിവസവുമെന്ന റെക്കോര്‍ഡാണ് വാഷിങ്ടന്‍ പിന്തള്ളിയത്. മത്സരത്തില്‍ ബൗളിങ് ഓപണ്‍ ചെയ്ത താരം നാലോവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി. കുശാല്‍ പെരേരയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയാണ് ആദ്യ അന്താരാഷ്ട്ര വിക്കറ്റ് നേട്ടം വാഷിങ്ടന്‍ ആഘോഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."