ഹരിപ്പാട് മുട്ടം ജലജ വധക്കേസിലെ പ്രതി അറസ്റ്റില്‍
കായംകുളം: ലോക്കല്‍ പോലിസ് തള്ളിയ ഏറെ പ്രമാദമായ ജലജ കൊലക്കേസ് പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. ഹരിപ്പാട് മുട്ടം പീടികപ്പറമ്പില്‍ സജിത്ത് (39)ആണ് പിടിയിലായത്.
അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലെ ലോക്കല്‍ പൊലിസ് ഈ കേസ് അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആലപ്പുഴ ക്രൈംബ്രാഞ്ചിന് ഈ കേസ് വിട്ടത്. എന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. 5 മാസം മുമ്പാണ് സ്പെഷ്യല്‍ ക്രൈം ബാഞ്ച് സംഘത്തിന് ഈ കേസ് കൈമാറിയത്. ശേഷം നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
മുട്ടത്ത് സ്റ്റുഡിയോ നടത്തുകയായിരുന്ന സുജിത്ത് കൊലപാതകം നടത്തി ദിവസങ്ങള്‍ക്ക് ശേഷം ഗള്‍ഫിലേക്ക് കടന്നു. കഴിഞ്ഞദിവസം എയര്‍പോര്‍ട്ടില്‍ നിന്നുമാണ് ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ് ചെയ്തത്.
കൊലപാതകം നടന്ന ദിവസം നടത്തിയ ഫോണ്‍ വിളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്.
പ്രതി ജലജയെ ബലാസംഗം ചെയ്ത ശേഷം ആണ് കൊല നടത്തിയതെന്നും സമ്മതിച്ചു.2015 ലാണ് ജലജ എന്ന വീട്ടമ്മ കൊല്ലപ്പെട്ടത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."