നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം.......
കാസര്‍കോട്: വൈവിധ്യമാര്‍ന്ന ആഘോഷങ്ങളുമായി രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനം നാടെങ്ങും ആഘോഷിച്ചു. കാസര്‍കോട് നഗരസഭാ പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബുകളുടെയും വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും നേതൃത്വത്തില്‍ കലാ-സാംസ്‌കാരിക പരിപാടികളും മധുര പലഹാര വിതരണവുമൊക്കെയായി ആഘോഷ പൂര്‍വമായിരുന്നു സ്വാതന്ത്ര്യദിനാഘോഷം.
കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ പതാക ഉയര്‍ത്തിയതോടെയാണ് സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ യുവസാഗരം സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ ഉപ്പളയില്‍ നടന്ന മാനവ സംഗമം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി അഞ്ചു നിയോജക മണ്ഡലങ്ങളിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. സോളിഡാരിറ്റി മേല്‍പ്പറമ്പിലും പടന്നയിലും സ്വാതന്ദ്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. ഫാസിസത്തിനും തീവ്രവാദത്തിനുമെതിരേ ഐ.എന്‍.എല്‍ സ്പിഡ് വേ ഓഡിറ്റോറിയത്തില്‍ ജാഗ്രതാ സദസ് സംഘടിപ്പിച്ചു.
പെരിയ: കേന്ദ്ര സര്‍വ്വകലാശാല കാംപസില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. ജി ഗോപകുമാര്‍ നിര്‍വഹിച്ചു. നൂറ്റാണ്ടുകളോളം രാജ്യത്ത് നിലനിന്ന വൈദേശിക ആക്രമണവും അടിമത്തവും രാജ്യത്തിന്റെ പുരോഗതിക്ക് തടസമായെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
മുളിയാര്‍: സ്വാതന്ത്ര്യദിനാേേഘാഷത്തിന്റെ ഭാഗമായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി മല്ലം വാര്‍ഡിലെ അമ്മങ്കോട് എസ്.സി കോളനിയില്‍ സമത്വ സംഗമം സംഘടിപ്പിച്ചു. യൂത്തുലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലംമ്പാടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷനായി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളപ്പാടി, അംഗം അനീസ മന്‍സൂര്‍, ശരീഫ് കൊടവഞ്ചി ഇസാം പള്ളങ്കോട് ഇര്‍ഷാദ് മൊഗ്രാല്‍ സംസാരിച്ചു.
കാസര്‍കോട്: ഫോര്‍ട്ട് റോഡ് കരിപ്പൊടി റോഡിലെ എവറസ്റ്റ് അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ ലൈബ്രറിയില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണം ദേശീയ പതാക ഉയര്‍ത്തി. ആസിഫ് എവറസ്റ്റ് അധ്യക്ഷനായി.
കാസര്‍കോട്: തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ജമാഅത്ത് പ്രസിഡന്റ് ടി.എ മുഹമ്മദ് ശാഫി പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് ടി.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. സി.എസ് മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
കൊടിയമ്മ: കൊടിയമ്മ നൂറുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. എം.എസ് അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷനായി. അബ്ദുല്‍ ഖാദര്‍ വില്‍ റോഡി, ഇബ്രാഹിം മൗലവി, ജാഫര്‍ മഡുവം, എ.വി അബ്ദുല്ല മൗലവി, ജാഫര്‍ പെല്ലം, യൗസര്‍ മൗലവി, ബഷീര്‍ മദനി, ജംഷീദ് തോട്ടം, ബാസി സംസാരിച്ചു.
തളങ്കര: മാലിക് ദിനാര്‍ യതീംഖാനയില്‍ 70-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 70 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. സെക്രട്ടറി അമാനുള്ളയും മാനേജര്‍ ഹസൈനാര്‍ തളങ്കരയും ഉദ്ഘാടനം ചെയ്തു. തളങ്കര ദഖീറത്ത് ഹയര്‍ സെക്കന്‍ഡറിയില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
ചെര്‍ക്കള: ഖുവ്വത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മദ്‌റസ സദര്‍ മുഅല്ലിം സി.പി മൊയ്തു മൗലവി പതാക ഉയര്‍ത്തി. ജെ.പി മുഹമ്മദ് ദാരിമി, എം.എ കന്തന്‍ ദാരിമി, സി.എം മൊയ്തു മൗലവി, സയ്യിദ് ജൗഹര്‍, ഹുസൈന്‍ തങ്ങള്‍, യൂസുഫ് ഹാജി, അബ്ദുല്ല മൗലവി, ഹാഫിള് അബ്ദുല്‍ റഹ്മാന്‍ ദാരിമി സംസാരിച്ചു.
ബെദിര: സ്വാതന്ത്ര്യദിനാഘോഷത്തിന്റ ഭാഗമായി ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്രൈമറി വിദ്യാര്‍ഥികള്‍ അക്ഷരത്തില്‍ ഇന്ത്യ തീര്‍ത്തു.
പെരുമ്പള: കോളിയടുക്കം യു.പി സ്‌കൂള്‍ പി.ടി.എയും സാമൂഹ്യ ശാസ്ത്ര ക്ലബും ചേര്‍ന്ന് സ്വാതന്ത്ര്യ സമര ചരിത്ര ഘോഷയാത്ര നടത്തി. ഘോഷയാത്രയില്‍ ജാലിയന്‍വാലാബാഗ്, ദണ്ഢിയാത്ര തുടങ്ങിയവയുടെ നിശ്ചല ദൃശ്യങ്ങളുണ്ടായിരുന്നു. ഭാരത്തിലെ വൈവിധ്യമാര്‍ന്ന വേഷവിധാനങ്ങളെ പ്രതിനിധീകരിച്ച് 29 കുട്ടികള്‍ വിവിധ വേഷങ്ങളിലെത്തി. പ്രഥമാധ്യപകന്‍ എ. പവിത്രന്‍ ദേശീയപതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് പി.വിജയന്‍ അധ്യക്ഷനായി. സ്വാതന്ത്ര്യ ദിനാഘോഷം വി.ഗീത ഉദ്ഘാടനം ചെയ്തു.
ആഡൂര്‍: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറിയില്‍ ടി.ശിവപ്പ പതാക ഉയര്‍ത്തി. കാഡറ്റുകളുടെ പരേഡില്‍ ദേലംപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ ഹാജി സല്യൂട്ട് സ്വീകരിച്ചു. ജനമൈത്രി പൊലിസ് ഓഫിസര്‍ എ.ഗംഗാധരന്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് എ.കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പത്രപ്രവര്‍ത്തകന്‍ വള്ളിയോടി കുഞ്ഞിരാമനെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ സുകുമാരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ബെദിര: ഹയാത്തുല്‍ ഹുദയില്‍ നടന്ന എസ്.കെ.എസ്.ബി.വി സ്വാതന്ത്ര്യദിനാഘോഷ പരിപാടി ജമാഅത്ത് പ്രസിഡന്റ് ബി.എം.എ മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
മുളിയാര്‍: മല്ലം ശ്രീനിധി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, അമ്മങ്കോട് അങ്കണവാടി, ബോവിക്കാനം അങ്കണവാടി, തെക്കേപ്പള്ള ഡോ.ബി.ആര്‍ അംബേദ്കര്‍ ദളിത് സങ്കേതന്‍, ബോവിക്കാനം ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഇവിടങ്ങളില്‍ മധുരപലഹാര വിതരണവും പായസ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് അംഗം അനീസ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.
ആലംമ്പാടി: ആലംമ്പാടി ആസ്‌ക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് സി.എ അല്‍ത്താഫ് പതാക ഉയര്‍ത്തി. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സംഘടനകളും സ്‌കൂളുകളും രാജ്യത്തിന്റെ എഴുപതാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ആഘോഷം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ജി സറീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. എം.ടി.പി കരീം അധ്യക്ഷനായി. റിട്ട. വായുസേന ജെ.സി.ഒ എ.വി കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് യു മോഹനന്‍, കെ.വി മധുസൂദനന്‍, പത്മനാഭന്‍ പ്രസംഗിച്ചു. പ്രധാന അധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂര്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍: കൂലേരി ഗവ. എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളൊടെ ആഘോഷിച്ചു. പരിപാടി പഞ്ചായത്ത് അംഗം എ.ജി സറീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എം ബാബുരാജ് അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ എം.പി രാഘവന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍: സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മക്ക് മുന്നില്‍ കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ച് ബീരിച്ചേരി അല്‍ഹുദാ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ പരിസര ശുചീകരണവും പായസ വിതരണവും നടത്തി. തുടര്‍ന്ന് റോഡ് ഷോ, കരിമരുന്ന് പ്രയോഗം, കേക്ക് മുറി തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
തൃക്കരിപ്പൂര്‍: പടന്ന കടപ്പുറം ഗവ: ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രണ്ടാഴ്ച മുമ്പ് സ്‌കൂള്‍ സന്ദര്‍ശിച്ച യു.ഏ.ഇ പൗരന്‍ മുഹമ്മദ് ജുമാ അല്‍ മെഹൈരി ദുബൈ ഏര്‍പ്പെടുത്തിയ പാല്‍പ്പായാസം പരിപാടിയുടെ മാറ്റ് കൂട്ടുന്നതായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.സ്‌കൂള്‍ നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നതിനായി കണ്ടെത്തിയ ദത്തു ഗ്രാമത്തിലെ അങ്കണവാടി കുട്ടികള്‍ക്ക് വിവിധ കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തു.എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിന പരിപാടിയില്‍ പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജ് ടി.നാരായണന്‍ നമ്പൂതിരി, പ്രധാന അധ്യാപകന്‍ ടി.വി വിജയന്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര ദിന സന്ദേശം കൈമാറി.എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.പ്രിയ, പി.ടി.എ പ്രസിഡന്റ് എ.വി ഗണേഷന്‍, എസ്.എം.സി ചെയര്‍മാന്‍ കെ,കെ കുഞ്ഞബ്ദുല്ല, ടി.ജയചന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും രക്ത ഗ്രൂപ്പ് വിവരങ്ങള്‍ ശേഖരിച്ച് അത്യാവശ്യ സമയത്ത് ഉപകാരപ്രദമാകുന്ന രീതിയിലുള്ള ബ്ലഡ് ഗ്രൂപ്പ് ഡയറി തയ്യാറാക്കുന്നതിന് എം.എസ്.എഫ് , യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത സംരംഭത്തിന് സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കമായി. സംരംഭത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ടൗണില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ് കുഞ്ഞഹമ്മദ് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, മുസ്തഫ ഉദിനൂര്‍, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്ല ബീരിച്ചേരി എന്നിവര്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തലിച്ചാലം ചാരിറ്റബില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തെരുവ് വിളക്കുകളുടെ വിതരണവും പായസ വിതരണവും നടത്തി. സി.എഫ്.എല്‍ ബള്‍ബുകള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.എം അബ്ദുല്‍ ഖാദര്‍ വാര്‍ഡ് അംഗം വിനോദിന് കൈമാറി.ടി.എം സിദ്ദീഖ്, ജാഫര്‍, ടി.എം ഫൈസല്‍, മഷൂദ് തലിച്ചാലം, ടി.എം മജീദ്, ടി.എം ഷഫീക്, ഏ.ജി നാസര്‍, കെ.മുഹ്‌സിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍: കായിക രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന ഹിറ്റാച്ചി തൃക്കരിപ്പൂര്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് റോഡോരങ്ങളില്‍ മരം നട്ടുപിടിപ്പിച്ചു. കൂടാതെ ശുചീകരണ പ്രവര്‍ത്തനം നടത്തി. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സി.എച്ച് റഹീം, എ.ജി.സി ഷംഷാദ്, ഇബ്‌റാഹിം തട്ടാനിച്ചേരി, എ.ജി.സി ഉസ്മാന്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് റാസി, മനോജ് കൊയോങ്കര, സാക്കിര്‍ തങ്കയം, എ.ജി.സി മുഹമ്മദ് കുഞ്ഞി നേതൃത്വം നല്‍കി.
പടന്ന: എം.ആര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യ സമര സേനാനി ഡോ. പുനലൂര്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ മഖ്‌സൂദലി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ.പി അബ്ദുല്ല, സി സുധാകരന്‍, ജമീല, അബ്ദുറഹിമാന്‍ പ്രസംഗിച്ചു. പ്രധാന അധ്യാപകന്‍ കെ രാജന്‍ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ മണിയനോടിയില്‍ പ്രവര്‍ത്തിക്കുന്ന ജെംസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തൃക്കരിപ്പൂര്‍ റെയ്ഞ്ച് സെക്രട്ടറി ഹാരിസ് ഹസനി പതാക ഉയര്‍ത്തി. സ്‌കൂള്‍ ചെയര്‍മാന്‍ നാഫിഅ് അസ്അദി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സഫ്‌വാന്‍ ഹുദവി അധ്യക്ഷനായി.
പടന്ന: ഗവ. യു.പി സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം യു.കെ മുഷ്താഖ് ഉദ്ഘടനം ചെയ്തു. പ്രധാന അധ്യാപകന്‍ ടി. വി രാജന്‍ അധ്യക്ഷനായി. വിവിധ പരിപാടികള്‍ നടന്നു.
തൃക്കരിപ്പൂര്‍: സാതന്ത്ര്യ ദിന സന്ദേശം നല്‍കി വലിയപറമ്പിലെ മൂന്ന് യുവാക്കള്‍ വലിയപറമ്പില്‍ നിന്നും ബേക്കലിലേക്കും
തിരിച്ച് തൃക്കരിപ്പൂരിലേക്കും സൈക്കിള്‍ യാത്ര നടത്തി. സൗഹൃദം സമത്വം സാഹോദര്യം എന്നീ മുദ്രാവാക്യവുമായി പി.കെ അന്‍സാര്‍, യു.സുഹൈല്‍, പി.കെ.സി ഹാഷിം എന്നീ യുവാക്കളാണ് യാത്ര നടത്തിയത്. വൈകീട്ട് തൃക്കരിപ്പൂരില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."