സാന്താക്ലോസും തൊപ്പികളും വില്‍പന കീഴടക്കി രാജസ്ഥാന്‍ സംഘം
നിലമ്പൂര്‍: അതിമനോഹരമായ സാന്താക്ലോസും ചുവപ്പു തൊപ്പികളുമായി വില്‍പന തകൃതിയാക്കി രാജസ്ഥാന്‍ സംഘം. രാജസ്ഥാനില്‍ നിന്നുള്ള കമലേഷിന്റെ നേതൃത്വത്തില്‍ 13 കുടുംബങ്ങളാണ് ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷവിധാനങ്ങളുടെ വില്‍പ്പനക്കായി നിലമ്പൂരിലെത്തിയത്.
അന്തര്‍സംസ്ഥാന പാതയോരത്ത് സമീപങ്ങളിലായി ചെറുസംഘങ്ങളായി തിരിഞ്ഞാണ് സാന്തക്ലോസിന്റെ വേഷമിട്ട് സ്ത്രികളും കുട്ടികളും വില്‍പ്പനയുമായി രംഗത്തിറങ്ങിയത്. ഡല്‍ഹിയില്‍ നിന്നുമാണ് ഇവ കൊണ്ടുവരുന്നത്.
ഭംഗിയും തുണിയുടെ ഗുണനിലവാരവും വിലകുറവുമാണ് മലയാളികള്‍ക്ക് സാന്താക്ലോസ് പ്രിയങ്കരമായത്. 100 മുതല്‍ 120രൂപവരെയാണ് സാന്താക്ലോസിന്റെ വില. തൊപ്പിക്ക് മാത്രം 30 രൂപയും. സാധാരണയായി മലയാളികളുടെ ഓണം വിപണിയിലേക്കാണ് അന്യസംസ്ഥാനക്കാരുടെ വരവുണ്ടാവാറുള്ളത്.
ആദ്യമായാണ് ക്രിസ്തുമസ് വിപണിയിലേക്ക് ഇവരുടെ രംഗപ്രവേശനം. ഇതോടെ നിലമ്പൂരിലെ മറ്റു കച്ചവടക്കാരെ വില്‍പന നന്നേ ബാധിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കച്ചവടം ഏറിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. കൊണ്ടുവന്നതില്‍ 95ശതമാനവും വില്‍പന കഴിഞ്ഞു. 26ന് സംഘം നാട്ടിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."