കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാകിസ്താന്‍
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണന്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാകിസ്താന്‍. ബലൂചിസ്ഥാനില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയതിന്റെ ഉത്തരവാദിയാണ് കുല്‍ഭൂഷണ്‍ ജാദവ്. തന്റെ ഉത്തരവാദിത്തം ചോദ്യം ചെയ്യലില്‍ ജാദവ് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ ജാദവ് പാകിസ്താനിലെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖം തന്നെയെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം.
അതേസമയം കുല്‍ഭൂഷണ്‍ ജാദവിനെ അദ്ദേഹത്തിന്റെ കുടുംബം പാക് ജയിലില്‍ സന്ദര്‍ശിച്ചു. അമ്മയും ഭാര്യയുമാണ് ഇദ്ദേഹത്തെ പാക് വിദേശകാര്യമന്ത്രാലയത്തിലെ ജയിലില്‍ വച്ചാണ് കുടുംബം കണ്ടത്. വിമാനമാര്‍ഗം ഇസ്‌ലാമാബാദിലെത്തിയ അവര്‍ ഒരു മണിക്കൂറോളം കുല്‍ഭൂഷണുമായി ആശയവിനിമയം നടത്തി. കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതിനു പാകിസ്ഥാന് കുല്‍ഭൂഷണ്‍ നന്ദി പറഞ്ഞു. തങ്ങള്‍ വാക്കുപാലിച്ചതായി പാകിസ്ഥാനും പ്രതികരിച്ചു.
Also Read: ഏറെക്കാലത്തിനു ശേഷം ഭാര്യയേയും അമ്മയേയും കണ്ടു; പാകിസ്താന് നന്ദി പറഞ്ഞ് കുല്‍ഭൂഷണ്‍ ജാദവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."