ഒടുവില്‍ അവളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിയെ രക്ഷിച്ചു
ഭുവനേശ്വര്‍: മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആ മൂന്നു വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ കഠിനപരിശ്രമമാണ് കുഴല്‍ക്കിണറിനുള്ളില്‍ ശ്വാസം മുട്ടി തീര്‍ന്നു പോകുമായിരുന്ന ആ കുഞ്ഞു ജീവന് തുണയായത്.
ഒഡീഷയില്‍ അങ്കുള്‍ ജില്ലയിലെ ഗുലാസര്‍ ഗ്രാമത്തിലാണ് സംഭവം. രാധാ സാഹു എന്ന പെണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. രാവിലെ ഒമ്പതുമണിക്കാണ് കളിക്കിടെ രാധാ സാഹു കുഴല്‍കിണറിനുള്ളില്‍ വീണത്.
തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 4.45 ന് രക്ഷപ്പെടുത്തി. കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
15 അടിയോളം താഴ്ചയുള്ളതാണ് കുഴല്‍ കിണര്‍. ഇതിന്റെ ആറടിയോളം താഴെയാണ് കുട്ടി കുടുങ്ങി കിടന്നത്. തുടര്‍ന്ന് കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കിയാണ് കുട്ടിയെ രക്ഷിച്ചത്.
കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രി ധരമേന്ദ്ര പ്രധാന്‍ എന്നിവര്‍ ആശ്വാസം രേഖപ്പെടുത്തി.
#THEREALSANTA
— IPS Association (@IPS_Association) December 25, 2017
One more #borewell accident - with timely intervention 3-yr-old #RadhaRescued by #OdishaFireService & emergency workers in Angul. Well done DG Fire Service @BijayKumarShar7 & team. These accidents must be prevented.#merrychristmas @DGPOdisha pic.twitter.com/5uo2ugnUZd
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."