മുഖ്യശത്രു ബി.ജെ.പി തന്നെയെന്ന് പിണറായി
തിരുവനന്തപുരം: മുഖ്യരാഷ്ട്രീയ ശത്രു ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്‍െത്. രാജ്യം വന്‍ പൊട്ടിത്തെറിയുടെ വക്കിലാണ്. നോട്ടു നിരോധനവും ജി.എസ്.ടിയും ഏല്‍പ്പിച്ച ആഘാതം ഒരു വശത്ത്. ന്യൂനപക്ഷ വേട്ടയും വര്‍ഗീയ സംഘര്‍ഷവും മറുഭാഗത്ത്. രാജ്യം വലിയ ആപത്തിലായെന്നും പിണറായി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ്. അധികാരങ്ങള്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ് ആര്‍.എസ്.എസ് അജണ്ട.
ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക , ബദല്‍ ഉയര്‍ത്തുക എന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."