HOME
DETAILS

മലപ്പുറം ചങ്ങരംകുളത്ത് തോണിമറിഞ്ഞ് ആറുപേര്‍ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

  
backup
December 26 2017 | 12:12 PM

accident-malappuram

 

ചങ്ങരംകുളം(മലപ്പുറം): ചങ്ങരംകുളം നരണിപ്പുഴ കടുക്കുഴി കോളില്‍ തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഒന്‍പത് പേരാണ് തോണിയിലുണ്ടായിരുന്നത്.

കടത്തുതോണിക്കാരനായ മാപ്പാലിക്കല്‍ വേലായുധന്റെ മകളും ബന്ധുക്കളുടെ മക്കളുമാണ് അപകടത്തില്‍പ്പെട്ടത്. വേലായുധന്റെ മകള്‍ വൈഷ്ണ(20), മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു(12), ദിവ്യയുടെ മകന്‍ ആദിദേവ്(എട്ട്), മാപ്പാലിക്കല്‍ ജയന്റെ മക്കളായ പൂജ എന്ന ചിന്നു (15), ജനീഷ(11), പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വേലായുധന്‍, നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകള്‍ ശിവഖി, വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പരുക്കേറ്റ വേലായുധന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

[caption id="attachment_467156" align="alignleft" width="630"] മൃതദേഹങ്ങള്‍ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍[/caption]

കായലില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ തോണി കരയില്‍നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെയാണ് മറിഞ്ഞത്. മത്സ്യബന്ധനത്തിന് മാത്രമാണ് ഇവിടെ തോണി ഉപയോഗിച്ചിരുന്നത്.

അവധിക്ക് വീട്ടിലെത്തിയ കുട്ടികളുമായി വേലായുധന്‍ തോണി സവാരിക്കിറങ്ങുകയായിരുന്നു. സമീപത്തുള്ള ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോയതായിരുന്നു ഇവര്‍.

ഇതിനിടെയുണ്ടായ ചെറിയ കാറ്റില്‍ തോണി മറിയുകയായിരുന്നു. തോണി പുറപ്പെട്ടപ്പോള്‍ തന്നെ വളരെയധികം താഴ്ന്നിരുന്നതായും ഉടനെ തിരികെ വരാന്‍ ആവശ്യപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.

സംഭവം നടന്നയുടനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടികളെ മുഴുവന്‍ കരയ്‌ക്കെത്തിച്ചെങ്കിലും ആറുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറെയും ജില്ലാ പൊലിസ് മേധാവിയെയും ചുമതലപ്പെടുത്തിയതായി കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. അപകട കാരണങ്ങളെക്കുറിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ വിട്ടുനല്‍കും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്.ഒമാർക്കും ഇനി 'പൊലിസ് ഡ്രൈവറെ' തീരുമാനിക്കാം

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago