ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഉരുവച്ചാല്‍ (കണ്ണൂര്‍): ഹോമിയോ ഡോക്ടള്‍ ഉള്‍പ്പെടെ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
സി.പി.എം അയ്യല്ലൂര്‍ ഈസ്റ്റ് ബ്രാഞ്ച് അംഗവും ചാവശേരി വളോര ഗവ. ഹോമിയോ ക്ലിനിക്കിലെ ഡോക്ടറുമായ കെ.ടി സുധീര്‍ കുമാര്‍ (50), കെ.ശ്രീജിത്ത് (42) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മട്ടന്നൂര്‍ നഗരസഭാ മുന്‍ ചെയര്മാന് കെ.ടി ചന്ദ്രന്റെ മകനാണ് സുധീര്‍ കുമാര്‍.
തിങ്കളാഴ്ച രാത്രി 10ന് അയ്യല്ലൂര്‍ വായനശാലക്ക് സമീപത്തെ ബസ് വെയിറ്റിങ് ഷെല്‍ട്ടറില്‍ വച്ചായിരുന്നു സംഭവം. ഷെല്‍ട്ടറില്‍ നിന്നു വീട്ടിലേക്ക് പോകാന്‍ ഇറങ്ങുന്നതിനിടെ കാറിലും ബൈക്കുകളിലുമായെത്തിയ പത്തോളംവരുന്ന ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഇരുവരെയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. വെട്ടേറ്റ ഇരുവരെയും ഉടന്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് 20ഓളം വെട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ശിവപുരം മാലൂര്‍ റോഡില്‍ വച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ച് ബി.ജെ.പി നേതാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് മേഖലയില്‍ ഇന്നലെ സി.പി.എം ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."