HOME
DETAILS
MAL
ആറു പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍
backup
August 16 2016 | 18:08 PM
മുംബൈ: മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റിലായി. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് അറസ്റ്റിലായത്. സതാറ ജില്ലയിലെ വായി നഗരത്തിലാണ് ഇദ്ദേഹത്തിന്റെ ആശുപത്രി. കാണാതായ യുവതിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് പൊലിസ് ഡോ. സന്തോഷ് പോളിന്റെ ഫാം ഹൗസില്‍ എത്തിയത്.
ചോദ്യം ചെയ്യലില്‍ കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ തന്നെ കുഴിച്ചിട്ടിട്ടുണ്ടെന്ന് ഡോക്ടര്‍ വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. 2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലിസ് കണ്ടെത്തിയിരിക്കുന്നത്. അവയവ കച്ചവട റാക്കറ്റുമായി ഡോക്ടര്‍ക്ക് ബന്ധമുണ്ടോയെന്നകാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."