ടി.പി മുഹമ്മദ് സാഹിബിനെ ആദരിച്ചു
റിയാദ്: അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിററിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തകനായ ടി.പി മുഹമ്മദ് സാഹിബിനെ റിയാദ് എസ് കെ ഐ സി ആദരിച്ചു. മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉല്‍ഘാടനം ചെയ്തു. എം ടി പി മുനീര്‍ അസ്അദി ടി പി മുഹമ്മദ് സാഹിബിനെ പരിചയപ്പെടുത്തി. മുഹമ്മദ് ഹനീഫ്, പി വി അബ്ദു റഹ്മാന്‍ , ഉബൈദ് എടവണ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍, ഹബീബുളള പട്ടാമ്പി എന്നിവര്‍ ഷീല്‍ഡ് നല്‍കി.
അബൂബക്കര്‍ ഫൈസി ചുങ്കത്തറ, ഉമര്‍ കോയ ഹാജി യുണിവേഴ്‌സിററി, അബ്ദു റഹ്മാന്‍ ഫറോഖ്, സലീം വാഫി മുത്തേടം തുടങ്ങിയവര്‍ വിവിധ കമ്മിററികള്‍ക്കു വേണ്ടി ഷാളണിയിച്ചു ആദരിച്ചു. മഷ്ഊദ് കൊയ്യോട് , നൗഫല്‍ വാഫി മാര്‍ക്കാട്, ജുനൈദ് മാവൂര്‍ , ബഷീര്‍ താമരശ്ശേരി , സുബൈര്‍ ആലുവ, ഗഫൂര്‍ ചുങ്കത്തറ, തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ഹബീബുളള പട്ടാമ്പി സ്വാഗതവും കബീര്‍ വൈലത്തൂര്‍ നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."