പ്രതിപക്ഷ ബഹളം: ഇരുസഭകളും നിര്‍ത്തി വച്ചു
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തി വച്ചു. കുല്ഭൂഷണ് ജാദവ് പ്രശ്നവും അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശവുമാണ് ഇന്നും പാര്‍ലമെന്റിനെ കലുഷിതമാക്കിയത്.
കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തോടുള്ള പാക് സമീപനം ചൂണ്ടിക്കാട്ടി ശിവസേനയാണ് ലോക്സഭയില്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. ജാദവ് തിരിച്ചെത്തുന്നത് വരെ രാജ്യത്ത് സമാധാനമുണ്ടാവില്ലെന്ന് ശിവസേന നേതാവ് അരവിന്ദ് സാവന്ത് മുന്നറിയിപ്പു നല്കി. സുഷമ സ്വരാജ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ലോക്സഭയില്‍ ആവശ്യമുയര്‍ന്നു.
അതേസമയം, അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശമാണ് രാജ്യസഭയെ കലുഷിതമാക്കിയത്. ഹെഗ്ഡെ ഭരണഘടനയേയും അംബേദ്ക്കറിനേയും അപമാനിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണഘടനയെ ആദരിക്കാത്ത ഒരാള്‍ക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."