ഓഖി: കേരളത്തിന് 133 കോടി രൂപയുടെ അടിയന്തര സഹായം
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിന് 133 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചെന്ന് കേന്ദ്രസംഘം. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കേന്ദ്ര സംഘത്തലവന് ബിപിന്‍ മല്ലിക് പറഞ്ഞു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുമെന്നും സംഘം അറിയിച്ചു.
തുക ഇന്നു തന്നെ കൈമാറും. 422 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്നും സംഘം അറിയിച്ചു.
കൊച്ചിയിലുള്ള സംഘാംഗങ്ങള്‍ ഇന്ന് ചെല്ലാനവും തോപ്പുംപടി തുറമുഖവും സന്ദര്‍ശിച്ചു. കേന്ദ്രദുരന്തനിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സെന്റ് ആന്‍ഡ്രൂസ് മുതല്‍ പാറശാല വരെ തിരുവനന്തപുരം ജില്ലയിലെ ഓഖിബാധിത പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്.
അതേസമയം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."