HOME
DETAILS

പടിയിറങ്ങുന്ന ആരോഗ്യവും ജൈവസമ്പത്തും

  
backup
December 28 2017 | 00:12 AM

padiyirangunna-arogyavum-jaiva-sampathum

മലയാളിയെ രോഗിയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് മായംകലര്‍ന്നതും വിഷലിപ്തവുമായ ഭക്ഷണംതന്നെ. കൃത്രിമമായി ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന മാംസവും അമിതരാസവളങ്ങളും മാരകമായ കീടനാശിനികളും ഉപയോഗിച്ചു കൃഷിചെയ്‌തെടുക്കുന്ന പച്ചക്കറിയും പഴവര്‍ഗങ്ങളുമൊക്കെയാണ് ഏറെക്കാലമായി മലയാളി അകത്താക്കിക്കൊണ്ടിരിക്കുന്നത്.


ഒരാള്‍ ദിവസം 280 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. ആ കണക്കില്‍ കേരളീയര്‍ക്ക് 25 ലക്ഷം ടണ്‍ പച്ചക്കറി വേണം. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് അഞ്ചുലക്ഷം ടണ്‍ മാത്രം. ബാക്കി തമിഴ്‌നാട്ടില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. കൂടുതല്‍ വിളവെടുപ്പിന് പച്ചക്കറി കൃഷിയില്‍ മാരകമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമ്മതിക്കുന്നു.


കാര്‍ബൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ പ്രയോഗിച്ചു കൃഷിചെയ്ത പഴവര്‍ഗങ്ങളാണു കേരളം ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പ്പാദിപ്പിച്ചു കഴിഞ്ഞാലും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ ഇടനിലക്കാരുടെ വക രാസവസ്തുപ്രയോഗമുണ്ട്.


മലയാളി കഴിക്കുന്ന മത്സ്യത്തില്‍ ആരോഗ്യത്തെ ബാധിക്കുന്ന അമോണിയം, സോഡിയം ബെന്‍സോയേറ്റ് അടക്കമുള്ള മാരകരാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. തീന്മേശയില്‍ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത പപ്പടത്തില്‍ സോഡിയം ബെന്‍സോയേറ്റും തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് ഇറക്കുമതിചെയ്യുന്ന വെളിച്ചെണ്ണയില്‍ പാരഫിന്‍വാക്‌സും പാം കേണല്‍ ഓയിലും ചേര്‍ക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
കടകളില്‍ വില്‍ക്കുന്ന വിലകുറഞ്ഞ അച്ചാറുകള്‍, മിഠായികള്‍, ലേയ്‌സുകള്‍, ഐസ്‌ക്രീം, കുപ്പിപാനീയങ്ങള്‍ തുടങ്ങിയവയില്‍ ഹോര്‍മോണുകളുടെ സംതുലിതാവസ്ഥ തകരാറിലാക്കുന്ന ബ്യുട്ടിലേറ്റഡ് ഹൈഡ്രോക്‌സി അനൈസോള്‍, കാന്‍സറിനു കാരണമാകുന്ന സോഡിയം ബെന്‍സോയേറ്റ്, പ്രത്യുത്പാദനവ്യൂഹം തകരാറിലാക്കുന്ന പോളിസോര്‍ബേറ്റ് 80 തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.


ഫാസ്റ്റ്ഫുഡില്‍ രുചിക്കൂട്ടിനായി ചേര്‍ക്കുന്നതു തലച്ചോറിലെ കോശങ്ങളെ ആദ്യം ഉദ്ദീപിപ്പിക്കുകയും പിന്നീടു മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന അജിനമോട്ടോ(മോണോസോഡിയം ഗ്ലുട്ടാമേറ്റ്), ശരീരത്തില്‍ കാര്‍ബോണില്‍ അളവ് വര്‍ധിപ്പിക്കുന്ന ഹൈ ഫ്രക്‌റ്റോസ് കോണ്‍ സിറപ്പ്, നാഡീപ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന എഫ്.ഡി ആന്റ് സി റെഡ് ഡൈ(ചുവന്ന കളര്‍), കണ്ണിനും ചര്‍മത്തിനും ഹാനികരമായ അസെറ്റോണ്‍, കാന്‍സറിനു കാരണമാകുന്ന പ്രൊപൈല്‍ ഗാലെറ്റ് തുടങ്ങിയ മാരകരാസവസ്തുക്കളാണ്.


ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആറിനം രോഗാണുക്കളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് മൈക്രോബയോളജി വിഭാഗം ഈയിടെ കണ്ടെത്തി. കോഴി, മത്സ്യം, പശു എന്നിവയില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും വയലില്‍ പ്രയോഗിക്കുന്ന കീടനാശിനിയും മറ്റുമാണ് ഇവയ്ക്കു പ്രതിരോധശേഷി വര്‍ധിപ്പിച്ചതെന്നാണു പറയുന്നത്.


അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന പഴം, പച്ചക്കറികള്‍ തുടങ്ങിയവ ചെക്‌പോസ്റ്റില്‍ ശേഖരിച്ചു പരിശോധിക്കണമെന്നാണു 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര ചട്ടം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ലാബും മൂന്നു മൊബൈല്‍ ലാബുമുണ്ടെങ്കിലും സംസ്ഥാനത്തു കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എടുത്ത കേസുകള്‍ നാമമാത്രം. കണ്ണൂര്‍,വയനാട്, തൃശൂര്‍ ജില്ലകളില്‍ ഒരു കേസുപോലുമില്ല.


മുമ്പു വയലുകളില്‍ കൃഷിയുണ്ടായിരുന്നു. അവിടെ പ്രകൃതിയുടെ ആവാസവ്യവസ്ഥയുടെ അനുകൂല ഘടകങ്ങളായ തവളകളും പാമ്പുകളും പുല്‍ച്ചാടികളും തുമ്പികളും പാറ്റകളുമുണ്ടായിരുന്നു. അമിതമായ കീടനാശിനിപ്രയോഗം ഇവയുടെ വംശനാശത്തിനു കാരണമായി. കൊതുകു പെരുകാന്‍ ഇതു കാരണമായി, കൊതുകുജന്യരോഗങ്ങള്‍ പെരുകാനും.


മാലിന്യസംസ്‌കരണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുണ്ട്. എന്നാല്‍, അതു നടക്കുന്നില്ല. കേരളത്തില്‍ കാലാനുസൃതമായ ഏകീകൃത 'പൊതുആരോഗ്യനിയമ'മില്ല. 1939ലെ മലബാര്‍ (മദ്രാസ്) പബ്ലിക് ഹെല്‍ത്ത് ആക്ട്, തൃശൂര്‍, ട്രാവന്‍കൂര്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് എന്നിവയാണു നിലവിലുള്ളത്. 1963ല്‍ ഭേദഗതി വരുത്തിയെങ്കിലും ഫലപ്രദമല്ല.


പ്രകൃതിവിരുദ്ധമായ പ്രവര്‍ത്തനരീതികളും ജീവിതശൈലിയുമാണു മലയാളിയെ നിത്യരോഗിയാക്കിയത്. പൂര്‍ണമായ തിരിച്ചുപോക്കു നടക്കില്ലെങ്കിലും പ്രകൃതിയെ അവഗണിച്ച് മുന്നോട്ടുപോകുക ഇനി അസാധ്യമാണ്. അതിജീവനത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കലാണു പ്രാഥമികം. മറ്റു ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമാണെന്നും അവയ്ക്കു ഭൂമിയില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നുമുള്ള ബോധമുണ്ടാകണം. പാശ്ചാത്യ ജീവിതശൈലിയില്‍നിന്നും മാറിചിന്തിക്കുകയും ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുകയും വേണം.
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago