HOME
DETAILS

മദ്‌റസ വിദ്യാഭ്യാസത്തിന്റെ കേരളീയ പരിസരം

  
backup
December 28 2017 | 00:12 AM

madrasa-vidhyabhyasathinte-keraliya-parisaram

മൂന്നു മാസത്തിനിടെ മൂന്നു സംഘം ചേളാരി സമസ്താലയം സന്ദര്‍ശിക്കാനെത്തി. ആദ്യസംഘം ബീഹാറില്‍നിന്ന്, രണ്ടാമത്തേത് മലേഷ്യയില്‍നിന്ന്, മൂന്നാംസംഘം യു.പി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന്. എല്ലാവര്‍ക്കും അറിയേണ്ടത് കേരളത്തിലെ സമസ്തയുടെ മദ്‌റസ സംവിധാനത്തെക്കുറിച്ചാണ്. ആ സംവിധാനം അവര്‍ക്കും പ്രാവര്‍ത്തികമാക്കണം. അതിനെന്തൊക്കെയാണു ചെയ്യേണ്ടത്. അതാണ് അവര്‍ക്കറിയേണ്ടത്. 

 

കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ് മൂന്നു സംഘങ്ങളും പ്രതികരിച്ചത് ഇങ്ങനെ: ''ഇതൊരു വല്ലാത്ത അത്ഭുതം തന്നെ. സര്‍ക്കാര്‍ സഹായമില്ല, വിദേശഫണ്ടില്ല, എന്നിട്ടും ഇതെങ്ങനെ സാധിക്കുന്നു. 9780 മദ്‌റസകള്‍, പന്ത്രണ്ടു ലക്ഷം കുട്ടികള്‍, ഒരു ലക്ഷം മുഅല്ലിംകള്‍. ഞങ്ങള്‍ക്കു സ്വപ്നത്തില്‍പ്പോലും കാണാന്‍ സാധിക്കാത്ത കാര്യങ്ങളാണിത്.''


ആ സംഘങ്ങളില്‍ ഉദ്യോഗസ്ഥ പ്രമുഖരും സാമ്പത്തികശേഷിയുള്ള ബിസിനസ്സുകാരുമുണ്ടായിരുന്നു. ഇതു മുകളില്‍പ്പറഞ്ഞ മൂന്നുസംഘങ്ങളുടെ മാത്രം പ്രതികരണമല്ല. ലോകത്തെമ്പാടുമുള്ള മുസ്‌ലിം ഉമ്മത്തിന്റേതു കൂടിയാണ്. ഈ സാഹചര്യത്തിലാണു മദ്‌റസ വിദ്യാഭ്യാസത്തിന്റെ കേരളീയപരിസരം ചര്‍ച്ച ചെയ്യപ്പെടുന്നത്.
1951 സെപ്തംബര്‍ 17നു വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന പ്രതിനിധിസമ്മേളനത്തില്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമ പ്രവര്‍ത്തകസമിതി നിലവില്‍ വന്നതോടെ ചരിത്രപ്രയാണത്തിനു തുടക്കമാവുകയായിരുന്നു. അഞ്ചു സുപ്രധാന തീരുമാനങ്ങള്‍ അന്നത്തെ യോഗം കൈകൊണ്ടു. (1) ദര്‍സും മദ്‌റസകളും അഭിവൃദ്ധിപ്പെടുത്തുകയും ഇല്ലാത്തിടങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുക, (2) ആവശ്യമായ പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കുക, (3) സ്ഥാപനങ്ങള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടാക്കുക, (4) അധ്യാപകര്‍ക്കു പിരശീലനം നല്‍കുകയും അതിനുവേണ്ടി ട്രെയിനിങ് ക്ലാസ് ആരംഭിക്കുകയും ചെയ്യുക, (5) മദ്‌റസകള്‍ ബോര്‍ഡിനുകീഴില്‍ അംഗീകരിപ്പിക്കുകയും പരീക്ഷാസമ്പ്രദായം ഏര്‍പ്പെടുത്തുകയും മദ്‌റസകള്‍ സന്ദര്‍ശിക്കുകയും ചെയ്യുക.
ആദ്യവര്‍ഷത്തില്‍ത്തന്നെ ലക്ഷ്യം സാക്ഷാത്കരിച്ചു തുടങ്ങി. 1952 ആഗസ്റ്റ് 26 നു ചേര്‍ന്ന വിദ്യാഭ്യാസബോര്‍ഡ് നിര്‍വാഹകസമിതി യോഗം 10 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ചരിത്രത്തിലെ ഒന്നാം മദ്‌റസ പുതുപ്പറമ്പ് ബയാനുല്‍ ഉലൂമും രണ്ടാമത്തേതു പറവണ്ണ മദ്‌റസത്തുല്‍ ബനാത്തുമാണ്. 1952 ഡിസംബറോടെ അംഗീകൃതമദ്‌റസകളുടെ എണ്ണം 42 ആയി. പിന്നീടങ്ങോട്ട് അംഗീകാരം ലഭിച്ച മദ്‌റസകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.


സമസ്ത സ്ഥാപിച്ച മദ്‌റസ സംവിധാനത്തിന്റെ വളര്‍ച്ചയും പുരോഗതിയും മനസ്സിലാക്കാന്‍ താഴെ ചേര്‍ത്തിരിക്കുന്ന കണക്കുകള്‍ തന്നെ ധാരാളം മതിയാവും.
1956ല്‍ മദ്‌റസകളുടെ എണ്ണം(149), 1961 (746), 1966 (1838), 1970 (2696), 1976 (3586), 1990 (6440), 1996 (7003), 2001 (7865), 2008 (8713), 2009 (8881), 2011 (9022), 2017 ഡിസംബര്‍ വരെ (9780).
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന നേതൃസംഗമം ഇന്ന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുമ്പോള്‍ മൂന്നു മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണു പ്രധാനമായും ഉണ്ടാവുക. (1) മദ്‌റസ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍, (2) ഗുണമേന്മയുള്ള മദ്‌റസ പഠനം, (3) കാര്യക്ഷമതയുള്ള മാനേജ്‌മെന്റ്. ഓരോ മഹല്ലിലെയും മുഴുവന്‍ കുട്ടികളുടെയും മദ്‌റസ പഠനം ഉറപ്പാക്കുക, ഒന്നാം ക്ലാസില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും പന്ത്രണ്ടാം ക്ലാസ് വരെ പഠനം സാധ്യമാക്കുക, കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുക, മെച്ചപ്പെട്ട പഠനവും ഭൗതികസൗകര്യങ്ങളും ഉറപ്പുവരുത്തുക, അധ്യാപകക്ഷാമം പരിഹരിക്കുക എന്നിവയെക്കുറിച്ചു ഗഹനമായ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാവും.
വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് മദ്‌റസ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ഭീഷണിയാണ്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷ വിജയികളുടെ കണക്കെടുത്താല്‍ ഇതിന്റെ ആഴം ബോധ്യപ്പെടും. കഴിഞ്ഞവര്‍ഷംവരെ അഞ്ചാം ക്ലാസ് പൊതുപരീക്ഷയില്‍ 32,52,306 കുട്ടികള്‍ പാസായിട്ടുണ്ടെങ്കിലും ഏഴാം ക്ലാസില്‍ 14,75,038 ഉം (45.3 ശതമാനം) പത്താംതരത്തില്‍ 2,83,843 ഉം (19.2 ശതമാനം) പ്ലസ്ടുവില്‍ 15,408 ഉം (5.4 ശതമാനം) ആണ്.


ഒന്നാംക്ലാസില്‍ പ്രവേശിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ്ടുവരെ പഠനം ഉറപ്പുവരുത്തണം. മുഴുവന്‍ മദ്‌റസകളിലും പ്ലസ്ടു തലംവരെ ക്ലാസുകള്‍ സജ്ജമാക്കണം. ആധുനികവിദ്യാഭ്യാസ രീതി അവലംബിച്ചും മനഃശാസ്ത്രസമീപനം ഉള്‍ക്കൊണ്ടും കാലാനുസൃതമായ മാറ്റം വരുത്തിയും കുറ്റമറ്റ സിലബസ് സംവിധാനമാണു സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിനുള്ളത്. അതുകൊണ്ടുതന്നെയാണു സമസ്തയുടെ മദ്‌റസകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സമസ്‌തേതര രക്ഷിതാക്കള്‍പോലും ആഗ്രഹിക്കുന്നത്.
മുസ്‌ലിംസമുദായത്തിന്റെ കേരളീയ മോഡല്‍ സാധ്യമായത് ഇവിടത്തെ മദ്‌റസാ സംവിധാനമാണെന്ന തിരിച്ചറിവാണു ലോകത്തെവിടെയുമുള്ളത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മദ്‌റസ മാനേജ്‌മെന്റ് ഭാരവാഹികള്‍ ഇന്ന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ ഒത്തുചേരുമ്പോള്‍ മദ്‌റസ വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കൂട്ടാന്‍ പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കും. സര്‍വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ!

(ആമീന്‍)
(സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡ് മാനേജറാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago