ഓഖി:യു.ഡി.എഫ് നേതാക്കള്‍ കേന്ദ്ര സംഘത്തെ കണ്ടു
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
ഇന്നുരാവിലെയാണ് സംഘം താമസിക്കുന്ന ഹോട്ടലിലെത്തി നിവേദനം നല്കി ചര്‍ച്ച നടത്തിയത്. അര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഓഖി ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചു. തീരദേശങ്ങളില്‍ സുനാമി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഓഖി ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്ന് ഹസന് പറഞ്ഞു.
അപകട മുന്നറിയിപ്പായി ചുവന്ന കൊടി കാണിക്കുന്നത് പോലുള്ള നിസാര കാര്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിലവാരമില്ലായ്മയില്‍ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
തീരദേശത്തു കടല്‍ഭിത്തി കെട്ടുന്നതിനുമാത്രമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്ത് ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം. ദുരന്തമുണ്ടാകുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം ദുരന്തത്തിന്റെ ആക്കം കൂട്ടാറുണ്ട്. ഇത്തരം വീഴ്ചകള്‍ ഭാവിയിലുണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനം കാര്യക്ഷമമാക്കണം. സമുദ്രത്തില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മാത്രമേ കോസ്റ്റ് ഗാര്‍ഡിന് എത്തിച്ചേരാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും അനുമതിയുള്ളൂ. ഇതു പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ ഈ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മുന്‍ മന്ത്രിമാരയ ഷിബുബേബി ജോണ്‍, സുരേന്ദ്രന് പിള്ള, സി.എം.പി നേതാവ് സി.പി ജോണ്‍, മുസ്ലിം ലീഗ് നേതാവ് ബീമാപ്പള്ളി റഷീദ്, ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന പ്രസിഡന്റ് റാം മോഹന്‍, എം.എല്‍.എ മാരായ വി.എസ് ശിവകുമാര്‍,എം. വിന്‍സന്റ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."