കാണാതായത: കേരളം143 കേന്ദ്രം 261
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സംസ്ഥാനത്ത് നിന്ന് 143 മത്സ്യതൊഴിലാളികളെയാണ് കാണാതായതെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ. ഇക്കാര്യത്തില്‍ പലതരത്തില്‍ തെറ്റിധാരണയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് കടലില്‍ പോയ 95 മത്സ്യത്തൊഴിലാളികളും ബോട്ടുകളില്‍ പോയ 31 പേരും ഉള്‍പ്പെടെയാണിത്. 92 പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് കാണാതായതെന്നായിരുന്നു സഭാ നേതൃത്വം നല്‍കിയ കണക്കെങ്കിലും സര്‍ക്കാര്‍ പരിശോധനയിലാണ് 95 പേരുണ്ടെന്ന് വ്യക്തമായത്.
കാണാതായ 17 പേരുടെ പേരില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ല. 37 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
സംസ്ഥാനത്തെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച 133 കോടി അപര്യാപ്തമാണ്. തുക വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്ന നിര്‍ണായക വേളയില്‍ മന്ത്രി ഡല്‍ഹിയിലാണെന്ന വിവാദത്തില്‍ കഴമ്പില്ലെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി അടക്കമുള്ളവര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. ഇപ്പോഴത്തേത് ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദര്‍ശനമായതിനാല്‍തന്നെ സംസ്ഥാനത്തെ വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കൈമാറിയാല്‍ മതിയെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ നിന്ന് 261 പേരെയാണ് കാണാതായതെന്നാണ് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചത്.
എന്നാല്‍ ഇത് ശരിയല്ലെന്നും 143 പേരെ മാത്രമാണ് ഇനിയും കണ്ടെത്താനുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ ഈ കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."