HOME
DETAILS
MAL
5 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 3,515 കര്‍ഷകര്‍
backup
December 28 2017 | 01:12 AM
ബംഗളൂരു: 2013 ഏപ്രില്‍ മുതല്‍ 2017 നവംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ സംസ്ഥാനത്ത് 3,515 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കൃഷിവകുപ്പ് അറിയിച്ചു. വരള്‍ച്ച, കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടങ്ങിയ കാരണങ്ങളാണ് കര്‍ഷകരുടെ ആത്മഹത്യക്ക് കാരണമായത്. ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ കൂടുതലും കരിമ്പ് കര്‍ഷകരാണ്. പരുത്തി കര്‍ഷകരാണ് രണ്ടാം സ്ഥാനത്ത്. നെല്‍കര്‍ഷകരും ആത്മഹത്യ ചെയ്തവരുടെ പട്ടികയിലുണ്ട്. കുടിശിക വരുത്തിയ കര്‍ഷകരില്‍ നിന്ന് വായ്പാ തുക പിടിക്കുന്ന കാര്യത്തില്‍ സമ്മര്‍ദം പാടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും കൃഷിവകുപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."