HOME
DETAILS
MAL
പാര്‍ട്ടി ഓഫിസിനുനേരേ കല്ലേറ്
backup
December 28 2017 | 01:12 AM
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറിന്റെ ചെന്നൈയിലെ ടി-നഗറിലുള്ള പാര്‍ട്ടി ഓഫിസിനുനേരെ കല്ലേറ്. ഇന്നലെ പുലര്‍ച്ചെയാണ് കല്ലേറുണ്ടായതെന്നും ആക്രമണത്തിന് പിന്നിലാരെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലിസ് അറിയിച്ചു. ജയയുടെ മരണശേഷമാണ് എം.ജി.ആര്‍-അമ്മ ദീപ പേരവൈ എന്ന പേരില്‍ ദീപ പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കല്ലേറിന് പിന്നില്‍ ചിലരെ സംശയിക്കുന്നുണ്ടെന്ന് ദീപ അറിയിച്ചു. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."