HOME
DETAILS
MAL
സര്‍ക്കാര്‍ സഹായം ലഭിച്ചില്ല: സഊദിയില്‍ നിന്ന് മടങ്ങേണ്ടിയിരുന്ന മലയാളി പിന്മാറി
backup
August 16 2016 | 19:08 PM
റിയാദ്: സഊദിയില്‍ പ്രതിസന്ധിയിലായ തൊഴിലാളികളുടെ രണ്ടാമത്തെ സംഘം ബുധനാഴ്ച നാട്ടിലേക്കു മടങ്ങും. അതിനിടെ സംഘത്തോടൊപ്പം യാത്ര തിരിക്കാനിരുന്ന രണ്ടു മലയാളികളില്‍ ഒരാള്‍ യാത്രയില്‍ നിന്നു പിന്മാറി. കോഴിക്കോട് സ്വദേശി ശബീറാണ് പിന്മാറിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കാമെന്നേറ്റ സഹായം ലഭിക്കാത്തതിനാലാണ് പിന്മാറ്റം.
യാത്രാ ചെലവ് സ്വയം വഹിക്കണമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്ന് ശബീര്‍ ചാനലുകളോടു പറഞ്ഞു. ഡല്‍ഹി വരെ സഊദി എത്തിക്കുമെങ്കിലും ഡല്‍ഹി മുതല്‍ കോഴിക്കോട്ടെത്താന്‍ തന്റെ കയ്യില്‍ പണമില്ലെന്നും യാത്രാ ടിക്കറ്റ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടെന്നും ശബീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."