HOME
DETAILS
MAL
ഇന്ത്യന്‍ നഗരങ്ങള്‍ക്കുനേരെ അല്‍ഖ്വായ്ദയുടെ ആക്രമണ ഭീഷണി
backup
December 28 2017 | 01:12 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ നഗരങ്ങള്‍ക്കുനേരെ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അല്‍ഖ്വായ്ദയുടെ ഭീഷണി.
ചൊവ്വാഴ്ച രാത്രി പുറത്തുവിട്ട വിഡിയോയിലാണ് ഇന്ത്യന്‍ നഗരങ്ങള്‍ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുള്ളത്. കശ്മിരില്‍ നടക്കുന്ന യുദ്ധം അന്തിമഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ നഗരങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് അല്‍ഖ്വായ്ദയുടെ കമാന്‍ഡന്റ് ഉസാമ മെഹമൂദ് വിഡിയോയില്‍ വെളിപ്പെടുത്തുന്നത്. കൊല്‍ക്കത്ത, ബംഗളൂരു, ന്യൂഡല്‍ഹി നഗരങ്ങള്‍ക്കുനേരെ ആക്രമണം നടത്തുമെന്നാണ് ഭീഷണി.
ജിഹാദി മൂവ്മെന്റ് ഇന്ത്യയില്‍ ശക്തിപ്പെടുത്തുമെന്നാണ് ഉസാമ മെഹമൂദ് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യന്‍ സര്‍ക്കാറും സൈന്യവും സമാധാനത്തിന് വിരുദ്ധമാണെന്നും ഉസാമ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."