HOME
DETAILS
MAL
ഹിമാചല്‍ മുഖ്യമന്ത്രിയായി ജെയ്റാം താക്കൂര്‍ അധികാരമേറ്റു
backup
December 28 2017 | 01:12 AM
ഷിംല: ഹിമാചല്‍പ്രദേശിന്റെ 14ാമത്തെ മുഖ്യമന്ത്രിയായി ജെയ്റാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. ഷിംലയിലെ റിഡ്ജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നഗവര്ണര് ആചാര്യ ദേവവ്രത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ ആറുപേര്‍ പുതുമുഖങ്ങളാണ്.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, കേന്ദ്ര മന്ത്രിമാര്‍ സംബന്ധിച്ചു. സ്പീക്കറായി രാജിവ് ബിന്ധല് ആണ് നിയമസഭാ സ്പീക്കര്‍.
സുരേഷ് ഭരദ്വാജ്, ഗോവിന്ദ് സിങ് താക്കൂര്‍ എന്നിവര്‍ സംസ്കൃതത്തിലും മറ്റുള്ളവര്‍ ഹിന്ദിയിലുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സര്വീന് ചൗധരിയാണ് മന്ത്രിസഭയിലെ ഏക വനിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."