HOME
DETAILS

മോദിയുടെ പാക് പരാമര്‍ശം പ്രതിഷേധത്തിനു മുന്‍പില്‍ കേന്ദ്രം കീഴടങ്ങി

  
backup
December 28 2017 | 01:12 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പാകിസ ്താന്‍ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങി. രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്‍ശം മൂലം, പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഒരു ദിവസം പോലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. സമ്മേളനം അവസാനിക്കാന്‍ ഏഴു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തിന് മുന്‍പില്‍ കീഴടങ്ങിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം രൂക്ഷമാക്കിയതോടെയാണ് രാജ്യസഭയില്‍ ഇന്നലെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരണം നല്‍കിയത്. മന്ത്രി വിശദീകരണത്തിനു തയാറായതോടെ സമവായം അംഗീകരിച്ച് കോണ്‍ഗ്രസും പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി. ജയ്റ്റ്‌ലിക്കു പിന്നാലെ കോണ്‍ഗ്രസും സഭയില്‍ സമവായ പ്രസ്താവന നടത്തി.
പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നത് ഒഴിവാക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വിശദീകരണം വന്നതും പ്രതിപക്ഷം സമവായത്തിനു തയാറായതും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയോ ചോദ്യം ചെയ്യുകയോ അവരുടെ രാജ്യത്തോടുള്ള പ്രതിബന്ധതയെ ചോദ്യം ചെയ്യാനോ മുതിര്‍ന്നിട്ടില്ലെന്ന് ജയ്റ്റ്‌ലി സഭയില്‍ പറഞ്ഞു. ഇവരെ അപമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചിട്ടില്ല. അത്തരം ധാരണകള്‍ തെറ്റാണ്. ഈ നേതാക്കളെ ഞങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. അവരുടെ രാജ്യത്തോടുള്ള പ്രതിബന്ധതയില്‍ ആദരവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ,വിഷയത്തില്‍ ജയ്റ്റ്‌ലിയുടെ വിശദീകരണത്തില്‍ നന്ദിയുണ്ടെന്നും രാജ്യസഭാ കക്ഷി നേതാവ് പങ്കുവെച്ച വികാരത്തെ മാനിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  24 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago