സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്ക് നീട്ടാനുള്ള തീരുമാനം ഇന്ത്യക്കെതിരല്ല: ചൈന
ബെയ്ജിങ്: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്കു നീട്ടാനുള്ള തീരുമാനം ഇന്ത്യക്കെതിരല്ലെന്ന് ചൈന. ഇടനാഴി അഫ്ഗാനിസ്താനിലേക്കു നീട്ടാനുള്ള തീരുമാനം പുറത്തുവന്നതിനു പിറ്റേന്നാണ് ചൈനയുടെ പ്രതികരണം.
ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുനീങ് ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണു പ്രതികരണം. പാക് അധീന കശ്മിരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയെക്കുറിച്ച് ഇന്ത്യയുടെ ആശങ്ക ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോടായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റെ പ്രതികരണം.
ചൈനയുടെയും പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ളതാണു പുതിയ പദ്ധതി. ഇത് മറ്റൊരു രാജ്യത്തിനും എതിരായ നീക്കമല്ല. ചൈനയുടെയും പാകിസ്താന്റെയും അയല്‍രാജ്യമാണ് അഫ്ഗാനിസ്താന്‍.
സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള അഫ്ഗാനിസ്താന്റെ താല്‍പര്യം കണക്കിലെടുത്താണ് ഇടനാഴി അഫാഗാനിലേക്കു നീട്ടുന്നത്. മേഖലയ്ക്കു മുഴുവന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ചൈന അഭ്യര്‍ഥിച്ചു.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ, പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്, അഫാഗാനിസ്താന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനി എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.
പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായതായാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."