മതനിന്ദ: ബംഗ്ലാദേശ് ബ്ലോഗര്‍ അറസ്റ്റില്‍
ധാക്ക: സാമൂഹ്യമാധ്യമത്തിലൂടെ മതനിന്ദ നടത്തിയതിന് ബംഗ്ലാദേശ് ബ്ലോഗര്‍ അറസ്റ്റില്‍. സോഷ്യല്‍മീഡിയ വഴി മതനിന്ദ നടത്തിയതിനാണ് 25കാരനായ ബംഗ്ലാദേശ് മോഡല്‍ അസാദുസ്സമാന്‍ നൂര്‍ അക ആസാദ് നൂര്ധാക്ക എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായത്.
ബ്ലോഗിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് ധാക്കയിലെ ഇസ്ലാമിക് സെമിനാരി നല്കിയ പരാതിയില്‍ ഇക്കഴിഞ്ഞ ജനുവരി 11ന് ഇയാള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് നല്‍കിയത്. ഇന്റര്‍നെറ്റ് നിയമങ്ങള്‍ വളരെ ശക്തമായ ബംഗ്ലാദേശില്‍ നൂര്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ 14 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ബംഗ്ലാദേശ് ഇസ്ലാമി ആന്തോളന്‍ ആംതാലി യൂനിറ്റ് പ്രസിഡന്റ് മുഫ്തി ഒമര്‍ ഫാറൂഖ് ആണ് നൂറിനെതിരേ കേസ് ഫയല്‍ ചെയ്തത്. നൂറുകണക്കിന് മുസ്ലിങ്ങളാണ് വിഷയത്തില്‍ നൂറിനെതിരേ രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."