HOME
DETAILS
MAL
ടോപ് സ്കീം മികച്ചരീതിയില്‍ നടപ്പാക്കണമെന്ന് ബത്ര
backup
December 28 2017 | 02:12 AM
ന്യൂഡല്‍ഹി: കായിക താരങ്ങളുടെ മികച്ച പ്രകടനത്തിന് വേണ്ടിയുള്ള ടോപ് സ്കീം പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് നരീന്ദര്‍ ബത്ര. ഇക്കാര്യം കായിക മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഒളിംപിക്സ് പോലുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്നും ബത്ര വ്യക്തമാക്കി.
ടോപ് സ്കീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ കായിക മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തും. മുന്‍ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കാണുന്നു. ദീര്‍ഘകാലയളവില്‍ താരങ്ങളുടെ മികവ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."