ഗോകുലത്തിന് അടിതെറ്റി
കൊല്‍ക്കത്ത: ഐലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഈസ്റ്റ്ബംഗാളിനെതിരേ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ തോല്‍വി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 44ാം മിനുട്ടില്‍ മുഹമ്മദ് റഫീക്ക് ഈസ്റ്റ്ബംഗാളിന്റെ വിജയ ഗോള്‍ നേടി.
അതോടൊപ്പം രോഹിത് മിര്‍സയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ട് പത്തുപേരായി ചുരുങ്ങിയതും ഗോകുലത്തിന് തിരിച്ചടിയായി. അതേസമയം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഈസ്റ്റ്ബംഗാളിന് സാധിച്ചു.
സ്വന്താം തട്ടകത്തില്‍ മത്സരം നടക്കുന്നതിന്റെ ആനുകൂല്യവുമായിട്ടാണ് ഈസ്റ്റ്ബംഗാളില്‍ കളത്തിലിറങ്ങിയത്. ആക്രമണ ഫുട്‌ബോള്‍ ലക്ഷ്യമിട്ട് മുഹമ്മദ് റഫീക്കിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തുടക്കത്തില്‍ തന്നെ ഗോകുലത്തിന് തിരിച്ചടിയേറ്റത് പരുക്കിന്റെ രൂപത്തിലാണ്. സിറിയന്‍ താരം അല്‍സലെ പരുക്കേറ്റതിനെ തുടര്‍ന്ന് 10ാം മിനുട്ടില്‍ തന്നെ കളം വിട്ടു. പകരം ഫ്രാന്‍സിസ് അംബാനെ കളത്തിലിറങ്ങി.
ആദ്യ 30 മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ ആക്രമണം കൊണ്ട് മികച്ച് നിന്നെങ്കിലും മികച്ച പ്രതിരോധവുമായി ഗോകുലം പിടിച്ചുനിന്നു. റഫീക്കിന്റെ മികച്ചൊരു വോളി ഇതിനിടെ ഗോകുലത്തെ ഞെട്ടിച്ചെങ്കിലും ബിലാല്‍ ഖാന്റെ മികവ് ഗോള്‍ നിഷേധിച്ചു. ഇതിനിടെ ഇരുവരും ഓരോ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. കാമോ ഭായിയുടെ ഷോട്ട് ബംഗാള്‍ ഗോള്‍കീപ്പര്‍ ലൂയിസ് ബാരെറ്റോയെ ഭേദിച്ചെങ്കിലും പോസ്റ്റില്‍ തട്ടിമടങ്ങി.
മത്സരത്തില്‍ ഗോകുലം മുന്‍തൂക്കം നേടിയതിനിടെയാണ് ബംഗാള്‍ മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ഗോകുലത്തിന്റെ സന്ധു സിങ് വഴങ്ങിയ അനാവശ്യ കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. മഹമ്മൂദ് അല്‍ അംനയെടുത്ത മനോഹരമായ കിക്കില്‍ മികച്ചൊരു ഷോട്ടിലൂടെ റഫീക്ക് ലക്ഷ്യം കാണുകയായിരുന്നു. ഗോള്‍ വീണത് ഗോകുലത്തെ ഞെട്ടിച്ചെങ്കിലും പിന്നീട് ഗോള്‍ വഴങ്ങുന്നതില്‍ അവര്‍ ശ്രദ്ധ പുലര്‍ത്തി.
രണ്ടാം പകുതിയില്‍ ബംഗാള്‍ ഗോളിനായി നിരന്തരം ഗോളിനായി ശ്രമിച്ചെങ്കിലും മികവുറ്റ പ്രതിരോധത്തിലൂടെ ഗോകുലം പിടിച്ചു നിന്നു. ജയത്തോടെ പോയിന്റ് നിലയില്‍ മിനര്‍വ പഞ്ചാബിനൊപ്പമെത്തിയ ബംഗാള്‍ ഗോള്‍ ശരാശരിയിലാണ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഐസ്വാള്‍ ഒന്നിനെതിരേ രണ്ടു ഗോളിന് മിനര്‍വ പഞ്ചാബിനെ പരാജയപ്പെടുത്തി. നുരെയ്ന്‍, ലോനെസ്‌കു എന്നിവര്‍ ഐസ്വാളിനായി വലചലിപ്പിച്ചപ്പോള്‍ ഖോസ്‌ല മിനര്‍വയുടെ ആശ്വാസ ഗോള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."