കിങ് സല്മാന് അന്താരാഷ്ട്ര ചെസ്സ് പോരാട്ടത്തിന് തുടക്കം
റിയാദ്: സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ പേരില്‍ സഊദി ചെസ്സ് ഫെഡറേഷന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് മത്സരത്തിന് തുടക്കമായി. അഞ്ച് ദിവസങ്ങളിലായി അരങ്ങേറുന്ന മത്സരത്തിന് റിയാദിലാണ് ഇന്നലെ അരങ്ങുണര്‍ന്നത്. നിലവിലെ ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്സണ്, റഷ്യയുടെ സെര്‍ജി കര്യാകിന്, ഉക്രൈന് താരമായ വാസിലി ഇവന്ചുക്, ലോക രണ്ടണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ലവോണ്‍ ആരോണിയന്, മൂന്നാം നമ്പര്‍ താരം ആസര്ബൈജാന്റെ ഷക്രിയാര്‍ മമദ്യറോവ്, ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മത്സരത്തിലെ വിജയികള്‍ക്ക് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന് ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള പാരിതോഷികമാണ് കാത്തിരിക്കുന്നത്. ഓപണ്‍ മത്സരത്തിലെ വിജയികള്‍ക്ക് 750,000 യു.എസ് ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങളും വനിതാ വിഭാഗത്തിലെ വിജയികള്‍ക്ക് 250,000 യു.എസ് ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങളും ലഭിക്കും. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യനായ മാഗ്നസ് കാള്സണ്ന് (നോര്‍വേ) പരാജയപ്പെട്ടു. ആദ്യദിനത്തില്‍ ചൈനയുടെ ബു സിയാങ് ഷി ആണ് മാഗ്നസ് കാള്‍സണിനെ ഞെട്ടിച്ചത്. എഴുപതിലേറെ രാജ്യങ്ങളില്‍നിന്നായി നാനൂറിലധികം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ സഊദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്മാന് തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്സിന് ആല് ശൈഖ്, ഫിഡെ ഡെപ്യുട്ടി പ്രസിഡന്റ് ജോര്‍ജിയോസ് മാര്ക്കോപുലസ്, ഏഷ്യന്‍ ചെസ് ഫെഡറേഷന് പ്രസിഡന്റ് ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ ആല് നഹ്യാന്, സഊദി ചെസ്സ് ഫെഡറേഷന് പ്രസിഡന്റ് സുലൈമാന്‍ മുഅ്തസ് അബ്ദുറഹ്മാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."