HOME
DETAILS

ട്രഷറി പരിഷ്‌കരണം: വിദ്യാഭ്യാസവകുപ്പിലെ ദിവസവേതനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളമില്ല

  
backup
December 28 2017 | 02:12 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af



കണ്ണൂര്‍: സംസ്ഥാനത്തെ ട്രഷറികളില്‍ നടപ്പാക്കിയ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കാരണം വിദ്യാഭ്യാസവകുപ്പില്‍ ദിവസവേതനക്കാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ രണ്ട് മാസമായി ശമ്പളമില്ലാതെ ദുരിതത്തില്‍. ദിവസവേതനം വാങ്ങുന്നവരുടെ ശമ്പള ബില്ലിലെ ഹെഡ് ഓഫ് അക്കൗണ്ട് മാറ്റിയതാണ് ഈ അവസ്ഥയ്ക്ക് കാരണം.
ഇതേത്തുടര്‍ന്ന് രണ്ടു മാസമായി ബില്ലുകള്‍ മാറാനാവാത്ത സ്ഥിതിയാണ്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലുമുള്ള ദിവസവേതനക്കാര്‍ക്ക് ഈ പ്രശ്‌നമുണ്ടായിരുന്നെങ്കിലും ഇത് അതത് വിഭാഗങ്ങള്‍ ധനകാര്യവകുപ്പുമായി ബന്ധപ്പെട്ട് പരിഹരിച്ചിരുന്നു.
കഴിഞ്ഞ ബജറ്റിലാണ് സംസ്ഥാനത്തെ ദിവസവേതനം വാങ്ങുന്ന ജീവനക്കാരുടെ ഹെഡ് ഓഫ് അക്കൗണ്ട് മാറ്റാന്‍ തീരുമാനിച്ചത്. മറ്റു വകുപ്പുകളില്‍ ഈ പരിഷ്‌കാരം കൃത്യമായി നടപ്പിലാക്കിയപ്പോള്‍ വിദ്യാഭ്യാസവകുപ്പിലെ ദിവസവേതനക്കാരുടെ കാര്യത്തില്‍ മാത്രം അനിശ്ചിതാവസ്ഥ തുടരുകയാണ്. പ്രശ്‌നത്തില്‍ വിദ്യാഭ്യാസവകുപ്പ് കൃത്യമായി ഇടപെടാത്തതാണ് അനിശ്ചിതത്വത്തിന് കാരണമെന്ന് ട്രഷറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ മാറിയ ഹെഡ് ഓഫ് അക്കൗണ്ട് സ്പാര്‍ക് വെബ്‌സൈറ്റുമായി ട്രഷറി വകുപ്പ് ബന്ധിപ്പിക്കാത്തതാണ് ദിവസവേതനക്കാരുടെ വേതനം മുടങ്ങാന്‍ കാരണമെന്ന് മറുവിഭാഗവും ആരോപിക്കുന്നു. സ്പാര്‍ക് വെബ്‌സൈറ്റിലൂടെയാണ് വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളവിതരണം നിര്‍വഹിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ആയിരത്തിലധികം ആളുകളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. വകുപ്പുകളുടെ അനാസ്ഥ കാരണം ക്രിസ്മസിനു പോലും ജോലി ചെയ്തതിന്റെ പ്രതിഫലം ലഭിക്കാത്ത അവസ്ഥയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago