മുത്വലാഖ് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കും: മുസ്‌ലിം ലീഗ്
ന്യൂഡല്‍ഹി: മുത്വലാഖ് സമ്പ്രദായം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്. ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ലീഗ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
സ്ത്രീ സംരക്ഷണം പോലും ഇല്ലാതാക്കുന്ന ബില്ലാണ് കേന്ദ്രം ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇതിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും ബില്ലിന്റെ ദുരുദ്ദേശത്തെ കുറിച്ച് ശക്തമായ പ്രചാരണം നടത്തുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ബില്ല് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.
മുസ്‌ലിം വ്യക്തി നിയമം ഇല്ലാതാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള ദുരുദ്ദേശമാണ് ഇതിന് പിന്നില്‍. മുത്വലാഖ് തടയാനെന്ന പേരില്‍ കൊണ്ടു വരുന്ന നിയമത്തിന്റെ ഘടന വിവാഹ മോചനം പോലും വിലക്കുന്ന രീതിയിലാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
മുത്വലാഖ് ചെയ്യുന്ന ഭര്‍ത്താവിനെ മൂന്ന് വര്‍ഷം ജയിലിലടക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം ഭാര്യക്ക് ചിലവിന് കൊടുക്കാന്‍ നിബന്ധന വെക്കുന്നത് വൈരുധ്യമാണെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍, ദേശീയ രാഷ്ട്രീയ ഉപദേശക സമിതി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.കെ മുനീര്‍ എം.എല്‍.എ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് നേരത്തേ മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയും ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."