പ്രവാസിലീഗ് മെമ്പര്‍ഷിപ്പ് കാംപയിന്
തിരൂരങ്ങാടി: കേരള പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് കാംപയിന് 2018 ജനുവരി 16 മുതല്‍ 31 വരെ ആചരിക്കുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനംജനുവരി 2ന് പാണക്കാട് വച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ ഫെബ്രുവരിയിലും ജില്ലാ കമ്മിറ്റികള്‍ മാര്‍ച്ച് മാസത്തിലും നിലവില്‍ വരും. മെയ് മാസം അവസാനം മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനും സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രസിഡന്റ് എസ്.വി. അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, പി.എം.കെ കാഞ്ഞിയൂര്‍, കെ.സി.അഹമ്മദ്, ടി.എച്ച്, കുഞ്ഞാലി ഹാജി, എ.പി.ഉമ്മര്‍, കെ.പി.ഇമ്പിച്ചി മമ്മു ഹാജി, എം.വീരാന്‍ ഹാജി, സി.പി.വി അബ്ദുല്ല, കെ.വി. മുസ്തഫ, അബ്ദു ചോലയില്‍, അബ്ദുല്‍ ഖാദര്‍ വടക്കിമല, ഖാദര്‍ ഹാജി ചെങ്കള, എ.എം.സമദ്, സി.എസ് ഹുസൈന് തങ്ങള്‍, കരാളത്ത് പോക്കര് ഹാജി, നല്ലമൂട് ഷിഹാബുദ്ദീന്, ഉമയനല്ലൂര്‍ ഷിഹാബുദ്ദീന്, ഒ.കെ.അലിയാര്, ഹുസൈന് കമ്മന, ഇസ്മാഈല്‍ കീയൂര്‍, ഹുസൈന് കുന്നൂരാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."